Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിടിച്ചു തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ പാഞ്ഞുകയറി ഗൃഹനാഥന് ദാരുണാന്ത്യം

കാറിടിച്ചു തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ Kochi, Kerala, News, Top-Headlines, Car, Death, Obituary, Injured, Hospital, Man died after car hits.
കൊച്ചി: (www.kasargodvartha.com 18.05.2018) കാറിടിച്ചു തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ പാഞ്ഞുകയറി ഗൃഹനാഥന് ദാരുണാന്ത്യം. ഈസ്റ്റ് മാറാടി പണിക്കപറമ്പില്‍ പി.വി. വിനോദന്‍ (55) ആണ് മരിച്ചത്. അപകടത്തില്‍ വിനോദനൊപ്പമുണ്ടായിരുന്ന തൃക്കടായില്‍ ജോയിക്ക് പരിക്കേറ്റു. ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ ഈസ്റ്റ് മാറാടി ഹൈസ്‌കൂള്‍ ജംക്ഷനിലാണ് അപകടമുണ്ടായത്. കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. അപകടം കണ്ടു നിന്ന വിനോദനും സമീപത്തു വ്യാപാരകേന്ദ്രം നടത്തിയിരുന്ന ജോയിയും നാട്ടുകാരും സ്‌കൂട്ടര്‍ യാത്രികനെ രക്ഷപ്പെടുത്താനായി ഓടിയെത്തി. ഇയാളെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെയാണ് മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്കു പാഞ്ഞു കയറിയത്. വിനോദന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി.

നാട്ടുകാര്‍ ചേര്‍ന്ന് വിനോദനെ ഉടന്‍ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദേശത്തായിരുന്ന വിനോദന്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം മൂവാറ്റുപുഴയില്‍ കാര്‍ എസി സര്‍വീസിങ് സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: മാറാടി പുള്ളോര്‍കുടിയില്‍ രമണി. മക്കള്‍: ദിവ്യ, ദീപ്തി (കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി), ദൃശ്യ (വിദ്യാര്‍ഥിനി). മരുമക്കള്‍: അനൂപ് ഉല്ലാപ്പിള്ളി മാറാടി, സജി തൃശൂര്‍.

Kochi, Kerala, News, Top-Headlines, Car, Death, Obituary, Injured, Hospital, Man died after car hits.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Top-Headlines, Car, Death, Obituary, Injured, Hospital, Man died after car hits.