Join Whatsapp Group. Join now!
Aster MIMS 10/10/2023

കുരുതിക്കളമായി കെഎസ്ടിപി റോഡ്; വീണ്ടും ഒരു മരണം കൂടി, ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കുരുതിക്കളമായി കെഎസ്ടിപി റോഡ്. വീണ്ടും ഒരു ജീവന്‍ കൂടി കെഎസ്ടിപി റോഡില്‍ Uduma, Accident, Kasaragod, Kerala, News, Obituary, Death, Treatment, Hospital,Man died after accident injury.
ഉദുമ: (www.kasargodvartha.com 30.05.2018) കുരുതിക്കളമായി കെഎസ്ടിപി റോഡ്. വീണ്ടും ഒരു ജീവന്‍ കൂടി കെഎസ്ടിപി റോഡില്‍ പൊലിഞ്ഞു. ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊറമ്പന്‍ വളപ്പിലെകാശി വിശാലാക്ഷന്‍ (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പടിഞ്ഞാര്‍ റോഡ് കല്ലട്ര കവലയില്‍ അപകടമുണ്ടായത്.

വിശാലാക്ഷന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിശാലാക്ഷന്‍ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. ഉദുമ കൊറമ്പന്‍ വളപ്പിലെ പരേതരായ കൊട്ടന്‍- ചോയിച്ചി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഗീത. മക്കള്‍: നവ്യ, കാവ്യ, രാധിക. മരുമക്കള്‍: അഭിലാഷ് അഴീക്കോട് (ബഹ്‌റൈന്‍), അര്‍ജുന്‍ (ഏഴിലോട്), ശ്രീധരന്‍ (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: വെള്ളച്ചി, അംബുജാക്ഷി, കാശി കുമാരന്‍, ലളിത, പരേതരായ ബാലകൃഷ്ണന്‍, സരോജിനി, കുഞ്ഞിക്കണ്ണന്‍.

Uduma, Accident, Kasaragod, Kerala, News, Obituary, Death, Treatment, Hospital, Man died after accident injury.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uduma, Accident, Kasaragod, Kerala, News, Obituary, Death, Treatment, Hospital, Man died after accident injury.
< !- START disable copy paste -->