Join Whatsapp Group. Join now!
Aster MIMS 10/10/2023

നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുഡ്ലു ആര്‍ ഡി നഗറിലെ ചന്ദ്രശേഖര Kasaragod, Kerala, News, Obituary, Bike-Accident, Hospital, Treatment, Death, Injury, Man died after accident injury.
കാസര്‍കോട്: (www.kasargodvartha.com 05.05.2018) നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുഡ്ലു ആര്‍ ഡി നഗറിലെ ചന്ദ്രശേഖര എന്ന ബാബു(57) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി നുള്ളിപ്പാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. നടന്നുപോവുകയായിരുന്ന ബാബുവിനെ ബൈക്കിടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

വേദാവതിയാണ് ഭാര്യ. മക്കള്‍: രമ്യാ മനേഷ്, ഷഹാന, സഹോദരങ്ങള്‍: അശോക, സുഗന്ധി, ഇന്ദിര, നളിനി. വര്‍ഷങ്ങളായി നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

Kasaragod, Kerala, News, Obituary, Bike-Accident, Hospital, Treatment, Death, Injury, Man died after accident injury.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Obituary, Bike-Accident, Hospital, Treatment, Death, Injury, Man died after accident injury.