Join Whatsapp Group. Join now!
Aster MIMS 10/10/2023

കുറഞ്ഞ ചിലവില്‍ ഹൃദ്രോഗചികിത്സാ പദ്ധതിയുമായി മലയാളി ഡോക്ടര്‍, ഹരിയാനയില്‍ പദ്ധതി വിജയത്തിലെത്തിച്ച് ഡോ പ്രതാപും സംഘവും

മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി News, Kochi, Kerala, Top-Headlines, Health, Doctor,
കൊച്ചി:(www.kasargodvartha.com 08/05/2018) മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചികിത്സതേടി എത്തിയത് പതിനായിരത്തിലധികം വരുന്ന രോഗികള്‍. ഇതിനകം 1500 ലധികം ഹൃദ്രോഗികള്‍ക്ക് കുറഞ്ഞചിലവില്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് മടങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ നിരവധിയാളുകളാണ് ബലൂണ്‍ ശസ്ത്രക്രിയയിലൂടെ വലിയൊരു രോഗത്തിന്റെ പിടിയില്‍ നിന്നും വിമുക്തരായത്.

ഹരിയാനയിലെ നാല് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി നടപ്പാക്കിയ പദ്ധതിക്ക് നേതൃത്വം നല്‍കിയത് മലയാളിയും ഇന്ത്യയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം. ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് ചിലവ് വരുമ്പോള്‍ ഡോ. പ്രതാപിന്റെ നേതൃത്വത്തില്‍ 50000 രൂപയില്‍ താഴെയുള്ള നിരക്കിലാണ് രോഗികള്‍ക്ക് ബലൂണ്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സി ജി എച്ച് എസ് പദ്ധതി പ്രകാരം ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് ഒരുലക്ഷം രൂപയാണ്.

News, Kochi, Kerala, Top-Headlines, Health, Doctor, Low price heart treatment introduced by Dr Prathap and group

ഹരിയാനയിലെ ജില്ലാ ആശുപത്രികളായ അംബാല, പഞ്ച്കുള, ഫരീതാബാദ്, ഗുരുഗ്രാം എന്നീ ആശുപത്രികളില്‍ നിന്നും തിരഞ്ഞെടുത്ത ഹൃദയ തകരാറുകളുമായി ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഡോ. പ്രതാപിന്റെ നിയന്ത്രണത്തിലുള്ള മെഡിട്രിന കാര്‍ഡിയാക് സെന്ററുകളിലാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. രോഗികളുടെ പങ്കാളിത്വം കൊണ്ട് പദ്ധതി ജനശ്രദ്ധ ആകര്‍ഷിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കൂടുതല്‍ പേരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാനാണ് ഹരിയാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി അനില്‍ വിജ് ജില്ലാതലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇതിനിടെ കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധവന് ഉണ്ടാകുന്നുവെന്ന വിവിധ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോ. പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയില്‍ നടപ്പാക്കിയ കുറഞ്ഞ ചിലവില്‍ ആന്‍ജിയോ പ്ലാസ്റ്റി പദ്ധതിയുടെ മാതൃകയുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ഷൈലജ എന്നിവരെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാരിന്റെ കാരുണ്യ അടക്കമുള്ള നിരവധി ചികിത്സാ പദ്ധതികളുടെ ആനുകൂല്യം നേടി ഹൃദയ ചികിത്സകള്‍ നടത്തുന്നതിനായി ആയിരക്കണക്കിന് രോഗികളാണ് വിവിധ ജില്ലകളിലായി കാത്തുനില്‍ക്കുന്നത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകള്‍ക്ക് ഒരുലക്ഷം രൂപയും അതിനും മുകളിലുമാണ് ചികിത്സാ ചെലവ്. സ്വകാര്യ ആശുപത്രികളില്‍ ഇത് ഒന്നര മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് ബലൂണ്‍ ശസ്ത്രക്രിയയുടെ നിരക്ക്. സംസ്ഥാനത്തെ നുറുകണക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ സഹായകരമായ ചിലവ് കുറഞ്ഞ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ പദ്ധതി നടപ്പായാല്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളപ്പെട്ട നിരവധിപേര്‍ക്ക് അനുഗ്രഹമാകുമെന്ന പ്രതീക്ഷയിലാണ് ഡോ. പ്രതാപും സംഘവും.

അതിസങ്കീര്‍ണ്ണമായ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ഡോ. പ്രതാപ്കുമാര്‍ പരിയാരം മെഡിക്കല്‍ കോളജ്, ബംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം മേധാവി തുടങ്ങി കേരളത്തിലും പുറത്തുമായി നിരവധി ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അത്യാധുനിക ഹൃദയചികിത്സാ സംവിധാനങ്ങള്‍ വ്യാപകമാക്കുക എന്ന ആശയവുമായി രൂപീകരിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ ആരോഗ്യ ശൃംഖലയായ മെഡിട്രിന കാര്‍ഡിയാക് സെന്ററുകളുടെ സ്ഥാപകന്‍ കൂടിയാണ് ഡോ. പ്രതാപ്കുമാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Health, Doctor, Low price heart treatment introduced by Dr Prathap and group