Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടും സ്ഥലവും വിറ്റ് 4 ലക്ഷം രൂപയുമായി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസില്‍ ഹാജരായി

ഭര്‍ത്താവിന്റെ വീടും സ്ഥലവും വിറ്റ നാല് ലക്ഷം രൂപ കാമുകന് നല്‍കി രണ്ടു മക്കളെ വീട്ടിലുപേക്ഷിച്ച് മുങ്ങിയ യുവതി കാമുകനോടൊപ്പം മലപ്പുറം പോലീസില്‍ ഹാജരായി. Kasaragod, Kerala, news, Kanhangad, Family, Love, Top-Headlines, Police, Lovers surrendered before police
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2018) ഭര്‍ത്താവിന്റെ വീടും സ്ഥലവും വിറ്റ നാല് ലക്ഷം രൂപ കാമുകന് നല്‍കി രണ്ടു മക്കളെ വീട്ടിലുപേക്ഷിച്ച് മുങ്ങിയ യുവതി കാമുകനോടൊപ്പം മലപ്പുറം പോലീസില്‍ ഹാജരായി. മൂവാരിക്കുണ്ടിലെ ദൈനബിയുടെ മകള്‍ സെഫീന(28)യാണ് കാമുകന്‍ മലപ്പുറം സ്വദേശിയായ ഇസ്മാഈലിനോടൊപ്പം താനൂര്‍ പോലീസില്‍ കീഴടങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പത്തും എട്ടും വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കളെ സഹോദരിയുടെ വീട്ടിലേല്‍പ്പിച്ച് മൂന്നുവയസുള്ള മൂന്നാമത്തെ പെണ്‍കുഞ്ഞിനെയും കൊണ്ട് സഫീന ഇസ്മാഈലിനോടൊപ്പം മുങ്ങിയത്. സംഭവം സംബന്ധിച്ച് സഫീനയുടെ ബന്ധു നിസാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇരുവരും താനൂര്‍ പോലീസില്‍ കീഴടങ്ങിയത്. തിങ്കളാഴ്ട രാത്രിയോടെ സെഫീനയെയും ഇസ്മാഈലിനെയും മകളെയും ഹൊസ്ദുര്‍ഗ് പോലീസ് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. ചൊവ്വാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

പൂച്ചക്കാട് ചേറ്റുകുണ്ട് സ്വദേശിയായ ഇലക്ട്രീഷ്യന്‍ യഹ് യയുടെ ഭാര്യയാണ് സഫീന. ഏറെക്കാലം ഗള്‍ഫിലായിരുന്ന യഹ് യ ആവിക്കരയില്‍ വാങ്ങിയ വീടും സ്ഥലവും ഏഴുലക്ഷം രൂപക്ക് വില്‍ക്കുകയും അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി വാങ്ങുകയും ചെയ്തിരുന്നു. ഇതില്‍ നാലുലക്ഷം സെഫീനയുടെ പേരിലാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ഈ തുക പിന്‍വലിച്ചാണ് സെഫീന കാമുകനോടൊപ്പം മുങ്ങിയത്.
ഞാണിക്കടവില്‍ സെഫീനയുടെ ക്വാര്‍ട്ടേഴ്‌സിന്റെ തൊട്ടടുത്ത് വാടക വീട്ടില്‍ താമസിച്ചുവന്നിരുന്ന ഇസ്മാഈലുമായി സെഫീന ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഇസ്മാഈലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവര്‍ ഇപ്പോള്‍ മൂന്നാമത് ഗര്‍ഭിണിയുമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Family, Love, Top-Headlines, Police, Lovers surrendered before police< !- START disable copy paste -->