city-gold-ad-for-blogger

സംസ്ഥാന പാതയ്ക്കിരുവശവുമുള്ള കടകളിലും മാര്‍ക്കറ്റുകളിലും അളവു തൂക്ക വിഭാഗത്തിന്റെ റെയ്ഡ്; കൃത്രിമം കാട്ടിയ അളവു തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു

ബേക്കല്‍: (www.kasargodvartha.com 23.05.2018) സംസ്ഥാന പാതയ്ക്കിരുവശവുമുള്ള കടകളിലും മാര്‍ക്കറ്റുകളിലും അളവു തൂക്ക വിഭാഗത്തിന്റെ റെയ്ഡ്. കൃത്രിമം കാട്ടിയ അളവു തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കാസര്‍കോട് മുതല്‍ പള്ളിക്കര വരെയുള്ള മീന്‍ മാര്‍ക്കറ്റുകളിലും, കടകളിലുമാണ് ലീഗല്‍ മെട്രോളജി വിഭാഗം വ്യാപകമായി റെയ്ഡ് നടത്തിയത്.

റമദാന്‍ മാസത്തിന്റെ തിരക്ക് മുതലെടുത്ത് പല കടകളിലും കൃത്രിമം കാട്ടുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് കാസര്‍കോട് ലീഗല്‍ മെട്രോളജി വിഭാഗം ഇന്‍സ്പെക്റ്റര്‍ ശശികല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നിയമം കൃത്യമായി പാലിക്കാന്‍ വൈമനസ്യം കാണിക്കുന്ന മത്സ്യ മാര്‍ക്കറ്റുകളിലും, ഏതാനും കടകള്‍ കേന്ദ്രീകരിച്ചുമാണ് ഇപ്പോള്‍ റെയ്ഡ് നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

നിയമം പാലിക്കാതെ ഉപയോഗിച്ചു വരുന്ന അളവു തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും നിയമാനുസൃതമായ നടപടികള്‍ ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നും ശശികല പറഞ്ഞു. തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ വരും ദിവസങ്ങളില്‍ റെയ്ഡ് തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി വിഭാഗം അളവു തൂക്ക ഉപകരണങ്ങളില്‍ പതിച്ച സീലില്‍ കൃത്രിമം കാണിക്കുകയോ, അവഗണിക്കുകയോ ചെയ്താല്‍ കനത്ത പിഴക്കും ജയില്‍ ശിക്ഷയ്ക്കും വരെ നടപടിയുണ്ടാകും.
സംസ്ഥാന പാതയ്ക്കിരുവശവുമുള്ള കടകളിലും മാര്‍ക്കറ്റുകളിലും അളവു തൂക്ക വിഭാഗത്തിന്റെ റെയ്ഡ്; കൃത്രിമം കാട്ടിയ അളവു തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Raid, Legal Metrology Raid in Shops and Fish market
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia