Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്ത് ശൗചാലയത്തിനടുത്ത് പൊതുസ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി; അധികൃതരുടെ ഒത്താശയെന്ന് ആക്ഷേപം

ബായാര്‍പദവില്‍ പഞ്ചായത്ത് ശൗചാലയത്തിനടുത്ത് പൊതുസ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി. അധികൃതരുടെ ഒത്താശയാണ് സ്വകാര്യവ്യക്തി അഞ്ചു Kasaragod, Kerala, news, Uppala, Panchayath, land-issue, complaint, Land Encroachment in Bayarpadavu
ഉപ്പള: (www.kasargodvartha.com 27.05.2018) ബായാര്‍പദവില്‍ പഞ്ചായത്ത് ശൗചാലയത്തിനടുത്ത് പൊതുസ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി. അധികൃതരുടെ ഒത്താശയാണ് സ്വകാര്യവ്യക്തി അഞ്ചു സെന്റ് പൊതുസ്ഥലം കൈയ്യടക്കിവെച്ചിരിക്കുകയാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കൈയ്യേറിയ സ്ഥലത്ത് കുഴല്‍ കിണറടക്കം നിര്‍മിച്ച് മറ്റു നിര്‍മാണപ്രവര്‍ത്തികളും നടത്താന്‍ ഇയാള്‍ ഒരുങ്ങുകയാണ്.

പഞ്ചായത്ത് ശൗചാലയം ഉപയോഗിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള കൈയേറ്റമാണ് നടത്തിയിട്ടുള്ളത്. മതില്‍കെട്ടി കയ്യടക്കിയ സ്ഥലത്തെ കുറിച്ച് നാട്ടുകാര്‍ ചോദിക്കുമ്പോള്‍ സ്വകാര്യവ്യക്തി വഴക്കിടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് പിഡബ്ല്യൂഡി അധികൃതര്‍ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Panchayath, land-issue, complaint, Land Encroachment in Bayarpadavu
  < !- START disable copy paste -->