Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരജീവിതം നരകജീവിതമാക്കി കെഎസ്ടിപി; റോഡ് നവീകരണം ഒച്ചിഴയും വേഗത്തില്‍

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ മെല്ലെപ്പോക്ക് നഗരജീവിതം പാടേ Kanhangad, Kasaragod, Kerala, News, Road, Vehicles, KSTP Road construction in slowly.
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.05.2018) കെഎസ്ടിപി റോഡ് നവീകരണത്തിന്റെ മെല്ലെപ്പോക്ക് നഗരജീവിതം പാടേ ദുസ്സഹമാക്കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വ്യാപാരികള്‍ തടഞ്ഞു. ഇന്നു രാവിലെ നോര്‍ത്ത്‌കോട്ടച്ചേരിയിലെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് സി യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ തടഞ്ഞത്.

സര്‍വ്വീസ് റോഡിന്റെ ഇരുവശങ്ങളിലും ഇന്റര്‍ലോക്ക് പാകുന്നതിനും പൈപ്പുകള്‍ കുഴിച്ചിടുന്നതിനുമായി അടച്ചിടുകയും മെയിന്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികളും നടക്കുന്നതോടെ നഗരം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. ഉപഭോക്താക്കള്‍ക്ക് നഗരത്തിലെ കടകളിലേക്ക് എത്താന്‍ കഴിയാതെ വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായതോടെയാണ് വ്യാപാരികള്‍ കെഎസ്ടിപി റോഡു നിര്‍മ്മാണം തടഞ്ഞത്. രാത്രികാലങ്ങളില്‍ നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പകല്‍നേരങ്ങളില്‍ ഒച്ചിഴയും പോലെ നടത്തുന്നതാണ് വ്യാപാരികളെ പ്രകോപിതരാക്കിയത്.

Kanhangad, Kasaragod, Kerala, News, Road, Vehicles, KSTP Road construction in slowly.

മെയിന്‍ റോഡില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കാമെന്ന് സൈറ്റ് എഞ്ചിനീയര്‍ ഡോള്‍വിന്‍ എത്തി ഉറപ്പു നല്‍കിയതോടെയാണ് വ്യാപാരികള്‍ സമരത്തില്‍ നിന്നും പിന്മാറിയത്.

അതേ സമയം റോഡ് നവീകരണത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ കുന്നുകൂട്ടിയിരിക്കുന്ന മണ്‍കൂനകള്‍ മഴയില്‍ നനഞ്ഞൊലിച്ച് നഗരം ചെളിക്കുളമായി. നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും ലോഡുകണക്കിന് മണ്ണുകളാണ് കൂനകൂട്ടിയിട്ടിരിക്കുന്നത്. ശക്തമായ മഴ കൂടി ആരംഭിച്ചതോടെ മണ്ണ് ചെളിയായി മുഴുവനും ഒലിച്ചിറങ്ങിയതോടെ നഗരത്തില്‍ കാലുകുത്താന്‍ പോലും കഴിയാത്ത ദുരവസ്ഥയായി.

കെഎസ്ടിപി അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തിയാണ് നഗരത്തെ ഈ ദുരിതത്തിലാക്കിയത്. ഇതിനു പുറമെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മണ്ണുകള്‍ കൂട്ടിയിട്ടതിനാല്‍ സ്ഥാപനങ്ങള്‍ മറഞ്ഞ് കച്ചവടവും അവതാളത്തിലായി. വ്രതമാസ സീസണും സ്‌കൂള്‍ സീസണും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കാലാകാലങ്ങളില്‍ നല്ല കച്ചവടം നടക്കാറുണ്ടെങ്കിലും ഇത്തവണ കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങളെ ഉപഭോക്താക്കള്‍ തിരിഞ്ഞുനോക്കുന്നുപോലുമില്ല. റോഡു നിര്‍മ്മാണത്തെ തുടര്‍ന്ന് ഉടലെടുത്ത ഗതാഗതക്കുരുക്കും ഇതിനു പിന്നാലെ നഗരത്തില്‍ ചെളിയും നിറഞ്ഞതോടെ ഉപഭോക്താക്കള്‍ മറ്റു നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. റോഡില്‍ പോലും ഒഴുകിയെത്തിയ ചെളി തളംകെട്ടി നില്‍ക്കുമ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ ഇടയാകുന്നതിന് പുറമെ കാല്‍നടയാത്രക്കാരുടെ വസ്ത്രങ്ങളില്‍ ചെളി തെറിക്കുകയും ചെയ്യുന്നു.

ഇതിനൊക്കെ പുറമെയാണ് ചരിത്രസാക്ഷിയായ മാന്തോപ്പ് മൈതാനിയില്‍ ലോഡു കണക്കിന് മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഗേറ്റിന് മുന്നിലായാണ് മണ്ണിട്ടിരിക്കുന്നത്. ജില്ലാ കളക്ടറുടെയും ആര്‍ഡിഒയുടെയും മുന്‍കൂര്‍ അനുമതിയോടെ ഇവിടെ മൈതാനം സ്ഥാപിക്കാന്‍ മണ്ണ് വേണമെന്ന് നഗരസഭ ചെയര്‍മാന്‍ രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാന്തോപ്പ് മൈതാനിയില്‍ മണ്ണിറക്കിയതെന്നാണ് കെഎസ്ടിപി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വെള്ളിയാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ കയറാനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. ചെളിക്കുളത്തില്‍ ചവിട്ടി വേണം പിഞ്ചു വിദ്യാര്‍ത്ഥികളുള്‍പ്പെടെ സ്‌കൂളിനകത്തേക്ക് കടക്കേണ്ടത്. കാലവര്‍ഷം തുടങ്ങുമെന്ന് അറിഞ്ഞിട്ടും സ്‌കൂളിന് മുന്നിലും മാന്തോപ്പ് മൈതാനിയിലും മണ്ണിറക്കിയതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മഴ ശക്തിപ്പെടുന്നതിന് മുമ്പേ നഗരത്തിലെയും മാന്തോപ്പ് മൈതാനിയിലെയും ചെളിമണ്ണിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് വ്യാപാരികളും സന്നദ്ധ സംഘടനകളും മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Road, Vehicles, KSTP Road construction in slowly.
< !- START disable copy paste -->