Join Whatsapp Group. Join now!
Aster MIMS 10/10/2023

തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; രണ്ടു വാളുകള്‍ കണ്ടെടുത്തു

തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുമ്പള അടുക്കയിലെ മുനവ്വര്‍ Kasaragod, Kerala, news, Kumbala, case, Police, cash, Crime, Kidnap case; Accused taken to custody, Sword found
കുമ്പള: (www.kasargodvartha.com 31.05.2018) തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുമ്പള അടുക്കയിലെ മുനവ്വര്‍ എന്ന മുന്ന (20), കുമ്പള സത്താങ്കോട് ഹൗസിലെ അബൂബക്കര്‍ മുഷ്താഖ് (19) എന്നിവരെയാണ് കുമ്പള പോലീസ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

പ്രതികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഉപയോഗിച്ച രണ്ട് വാളുകള്‍ കണ്ടെടുത്തു. ബന്തിയോട് അടുക്ക വീരനഗറിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് വാളുകള്‍ കണ്ടെടുത്തത്. കര്‍ണാടക സ്വദേശിയും കടമ്പാറില്‍ ഒറ്റയ്ക്ക് വാടകവീട്ടില്‍ താമസക്കാരനുമായ ലെസ്റ്റര്‍ ഡിസൂസ (33)യെയാണ് മെയ് 19ന് രാവിലെ 6.30 മണിയോടെ ശാന്തിഗുഡി എന്ന സ്ഥലത്ത് വെച്ച് ഓട്ടോതടഞ്ഞു നിര്‍ത്തി കാറിലും ബൈക്കിലുമായെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കര്‍ണാകയില്‍ 61 സെന്റ് സ്ഥലമുള്ള ഡിസൂസ ഇതില്‍ നിന്നും 24 സെന്റ് വില്‍പന നടത്തിയിരുന്നു. ഈ വകയില്‍ നാല് ലക്ഷം രൂപയും ലഭിച്ചിരുന്നു. ഇതു മനസിലാക്കിയാണ് കഞ്ചാവ് ക്വട്ടേഷന്‍ മാഫിയ സംഘത്തില്‍പെട്ടവര്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയ്യാറാക്കി പണം കൈക്കലാക്കാന്‍ ശ്രമിച്ചത്.

കേസില്‍ മുനവ്വറിനും മുഷാതഖിനും പുറമെ അടുക്ക ബൈദലയിലെ അബ്ദുല്‍ ലത്വീഫ് (32) ഷാഹിദ് എന്ന താഹിര്‍ (31) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Related news:
തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, case, Police, cash, Crime, Kidnap case; Accused taken to custody, Sword found
  < !- START disable copy paste -->