Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടകയില്‍ 22 കാരി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹോദരീ ഭര്‍ത്താക്കന്മാരും കാഞ്ഞങ്ങാട്ട് പിടിയിലായി; പിന്തുടര്‍ന്നെത്തിയ സി.ഡി പാര്‍ട്ടി പ്രതികളെ അറസ്റ്റു ചെയ്തത് നടുറോഡില്‍ വെച്ച്

കര്‍ണാടക മൂഡുബിദ്രി ഹോട്ടബാഗിലുവില്‍ 22 കാരിയായ യുവതി ദുരൂഹസാഹചര്യത്തില്‍ Kanhangad, Kasaragod, Kerala, News, suicide, Death, Arrest, Jail, Court, Police, Karnataka Suicide Case; 3 arrested in Kanhangad.
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2018) കര്‍ണാടക മൂഡുബിദ്രി ഹോട്ടബാഗിലുവില്‍ 22 കാരിയായ യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹോദരീ ഭര്‍ത്താക്കന്മാരും കാഞ്ഞങ്ങാട്ട് പിടിയിലായി. പ്രതികളെ പിന്തുടര്‍ന്നെത്തിയ മംഗളൂരു സി.ഡി പാര്‍ട്ടി കാഞ്ഞങ്ങാട് ടൗണില്‍ നടുറോഡില്‍ വെച്ചാണ് മൂന്നു പേരെയും അറസ്റ്റു ചെയ്തത്.

മൂഡുബിദ്രിയിലെ മത്സ്യ- പച്ചക്കറി വ്യാപാരിയായ അസ്ലം (32), അസ്ലമിന്റെ സഹോദരീ ഭര്‍ത്താക്കന്മാരായ മൂഡുബിദ്രിയിലെ ഹാരിസ് (25), കാസര്‍കോട് അഡൂരിലെ റമീസ് (26) എന്നിവരാണ് അറസ്റ്റിലായത്. അസ്ലമിന്റെ പിതാവ് ഉമര്‍ അബ്ബയെ പിടികിട്ടാനുണ്ടെന്ന് മൂഡുബിദ്രി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുഡൂബിദ്രി എസ് ഐ തേജപ്പ, സിഡി പാര്‍ട്ടി അംഗങ്ങളായ ഹെഡ്‌കോണ്‍സ്റ്റബിള്‍ മുഹമ്മദ് മന്‍സൂര്‍, കോണ്‍സ്റ്റബിള്‍മാരായ അഷീല്‍ അഹ് മദ്, ചന്ദ്രഹാസറൈ, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Kanhangad, Kasaragod, Kerala, News, suicide, Death, Arrest, Jail, Court, Police, Karnataka Suicide Case; 3 arrested in Kanhangad.

മൂഡുബിദ്രിയില്‍ എത്തിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. ബുധനാഴ്ച വൈകിട്ടാണ് പ്രതികളെ സാഹസികമായി പോലീസ് കാഞ്ഞങ്ങാട്ട് വെച്ച് പിടികൂടിയത്. ബണ്ട്വാള്‍ നീരളിഗെ ഗണ്ടാള്‍ക്കട്ടെ സ്വദേശിനിയായ ഖൈറുന്നിസ (22)യാണ് ഭര്‍തൃവീട്ടില്‍ വെച്ച് 2018 ഏപ്രില്‍ 11ന് രാവിലെ 8.30 നും 10 മണിക്കും ഇടയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവന്നിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തിനു ശേഷം അസ്ലമും മറ്റു പ്രതികളും നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഒമ്പതു ദിവസമായി പ്രതികളുടെ പിറകെയായിരുന്നു പോലീസ്. ഹാസന്‍, സകലേശ്പുരം, ചിക്ക്മംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രതികള്‍ ഉള്ളതായി ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ കാഞ്ഞങ്ങാട്ട് വെച്ച് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. മരിച്ച ഖൈറുന്നിസയ്ക്ക് രണ്ട് വയസുള്ള പെണ്‍കുട്ടിയുണ്ട്. മകളുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരിക്കുന്നത്.

പീഡനം സഹിക്കവയ്യാതെ യുവതി തൂങ്ങിമരിച്ചതായാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, suicide, Death, Arrest, Jail, Court, Police, Karnataka Suicide Case; 3 arrested in Kanhangad.
< !- START disable copy paste -->