Join Whatsapp Group. Join now!
Aster MIMS 10/10/2023

ജസ്‌ന തിരോധാനം; പാരിതോഷികം പ്രഖ്യപിച്ചതിനു പിന്നാലെ പോലീസിന് നിരവധി ഫോണ്‍കോളുകള്‍, നിര്‍ണായ വെളിപ്പെടുത്തലുമായി ബസ് ഡ്രൈവര്‍

എരുമേലി മുക്കുട്ടുതറയില്‍ നിന്നും കഴിഞ്ഞമാസം കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയെNews, Pathanamthitta, Kerala, Missing,Case, Student, Investigation, Police, Driver, Top-Headlines,
പത്തനംതിട്ട:(www.kasargodvartha.com 13/05/2018) എരുമേലി മുക്കുട്ടുതറയില്‍ നിന്നും കഴിഞ്ഞമാസം കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജസ്‌നയെ തിരുവല്ലയിലുള്ള ഒരു കല്ല്യാണ വീട്ടില്‍ കണ്ടിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ആ വാര്‍ത്തയിലെ സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനു പിന്നാലെയാണ് ജസ്‌നയെ ബംഗളൂരുവില്‍ കണ്ടെത്തിയെന്ന് തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയും ഇതുവരെ വ്യക്തമല്ല.

കേസന്വേഷണത്തില്‍ ഇതുവരെ ഒരു തുമ്പും കിട്ടാഞ്ഞിട്ട് ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി ഫോണ്‍കോളുകളാണ് തിരുവല്ല ഡിവൈഎസ്പിയ്ക്ക് വരുന്നത്. അതില്‍ ഒരു ബസ് ഡ്രൈവറുടെ മൊഴിയാണ് പോലീസ് ഏറെ ഗൗരവമായി കാണുന്നത്.

News, Pathanamthitta, Kerala, Missing,Case, Student, Investigation, Police, Driver, Top-Headlines,jasna missing case; investigation continues, bus driver with major disclosure


കഴിഞ്ഞ ദിവസം രാത്രി ബസ് പുറപ്പെടും മുന്‍പ് ജെസ്‌നയെ പോലെയൊരു പെണ്‍കുട്ടി തന്നോട് ഈ ബസ് കേരളത്തിലേക്ക് പോകുന്നതാണോ എന്ന് തിരക്കിയെന്നും കുട്ടി ആ ബസില്‍ കയറി പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരിയില്‍ ഇറങ്ങിയെന്നുമായിരുന്നു ഡ്രൈവര്‍ അറിയിച്ചത്. ഡിജിപിയുടെ അറിയിപ്പിനോടൊപം ജെസ്‌നയുടെ ഫോട്ടോ വച്ചിരുന്നതിനാലാണ് ഡ്രൈവര്‍ക്ക് പെണ്‍കുട്ടിയുടെ മുഖം ഓര്‍ക്കാനായതെന്നും ഡിവൈഎസ്പിയോടു പറഞ്ഞു. ഡ്രൈവറുടെ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Missing,Case, Student, Investigation, Police, Driver, Top-Headlines,jasna missing case; investigation continues, bus driver with major disclosure