city-gold-ad-for-blogger

പള്ളിക്കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ജമാഅത്ത് കമ്മിറ്റി

കുമ്പള: (www.kasargodvartha.com 30.05.2018) പള്ളിക്കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ജമാഅത്ത് കമ്മിറ്റി. കുമ്പള ഷിറിയ മുഹ് യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെടുത്തി കൊണ്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജമാഅത്തിലും നാട്ടുകാര്‍ക്കുമിടയില്‍ യാതൊരു വിധ പ്രശ്‌നങ്ങളും നിലവിലില്ല. ജമാഅത്ത് അംഗമല്ലാത്ത പുറത്ത് നിന്നുള്ള രാഷ്ട്രീയ നേതാവ് അംഗങ്ങളായ അഞ്ചോളം പേരെ കൂട്ടുപിടിച്ച് ഏറെ സമാധാനം നിലനില്‍ക്കുന്ന നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജമാഅത്തിന്റെ ജനറല്‍ ബോഡി യോഗം നാല് വര്‍ഷത്തിനുശേഷം 2017 സെപ്തംബര്‍ എട്ടിനാണ് ചേര്‍ന്നത്. അന്ന് രൂക്ഷമായ തര്‍ക്കങ്ങളെ തുടര്‍ന്ന് യോഗ നടപടികള്‍ പൂര്‍ത്തീകരിക്കാനാവാതെ മാറ്റിവെക്കുകയും ചെയ്തു. തുടര്‍ന്ന് ഇതേ മാസം 15ന് വീണ്ടും യോഗം ചേരുകയും തര്‍ക്കങ്ങള്‍ ഉയര്‍ന്നതിനാല്‍ ഇരു ചേരിയിലുംപെട്ട അഞ്ചു വീതം ആളുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ സമവായ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിന് ചിലര്‍ മുതിര്‍ന്നില്ല.

യോഗത്തില്‍ സംബന്ധിച്ച 90 ശതമാനം പേരും പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.എം. മോണു ബത്തേരിയുടെ പേരു നിര്‍ദേശിച്ചെങ്കിലും  ഒരു തര്‍ക്കത്തിനും ഇല്ലെന്ന കാരണത്താല്‍ എതിര്‍പ്പ് ഉന്നയിച്ചവര്‍ സ്വയം പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍ കമ്മിറ്റി നടത്തിയ വന്‍ സാമ്പത്തിക ക്രമക്കേടും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടുകയും അത് പിന്നീട് രൂക്ഷമായ തര്‍ക്കത്തിലെത്തുകയുമായിരുന്നു. ഇതിനിടയില്‍ കാസര്‍കോട് ഡി.വൈ.എസ്.പി, കുമ്പള സി.ഐ. എന്നിവരുടെ സാന്നിധ്യത്തിലും അല്ലാതെയുമായി ഇരുപതോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കേവലം പത്തില്‍ താഴെയുള്ള ആളുകളുടെ ഇംഗിതത്തിനു അനുസരിച്ച് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ ബലി കഴിപ്പിക്കാനാവില്ലെന്ന ഭൂരിപക്ഷാഭിപ്രായത്തെ തുടര്‍ന്ന് ജനറല്‍ ബോഡി ചേരാനുള്ള നടപടികളുമായി മുന്നോട്ട് പോയി.

സംഭവം മണത്തറിഞ്ഞ നേതാവിന്റെ നേതൃത്വത്തിലുള്ള ചിലര്‍ ഏതോ വീട്ടില്‍ ഒത്തുകൂടി കടലാസ് കമ്മിറ്റി ഉണ്ടാക്കി സൊസൈറ്റി ആക്ട് പ്രകാരം ഒരു കമ്മിറ്റി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കമ്മിറ്റിക്ക് സാധുതയില്ലെന്നും വ്യാപകമായ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഭൂരിഭാഗം ആളുകള്‍ ചോദ്യം ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍ ബോഡി ചേരാനുള്ള സാഹചര്യം തെളിഞ്ഞു വന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍  ഭൂരിപക്ഷാഭിപ്രായപ്രകാരം ബി.എം.മോണു ബത്തേരി പ്രസിഡണ്ടാവുകയായിരുന്നു. ബാഹ്യശക്തികളുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തെ സംഘടനാ പ്രശ്‌നങ്ങളെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. ഇക്കാലമത്രയും ഇവര്‍ നടത്തിയ ഞെട്ടിക്കുന്ന അഴിമതി പുറത്തു വരാതിരിക്കാനാണ് പള്ളി ഭരണത്തിനു മേല്‍ അടയിരുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജമാഅത്തില്‍ യാതൊരു വിധ സംഘടനാ തര്‍ക്കങ്ങളില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ജമാഅത്തിലെ കാര്യങ്ങളെ പുറത്ത് നിന്നുള്ള നേതാവാണ് തെറ്റിദ്ധരിപ്പിച്ച് ഇത്രയും പ്രശ്‌നം രൂക്ഷമാക്കിയത്. ബാഹ്യശക്തികളുടെ ഇടപെടലും അധികാര ദുര്‍വിനിയോഗം സാമ്പത്തിക ക്രമക്കേടു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

കുമ്പളയിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് ബി.എം. മോണു ബത്തേരി, ട്രഷറര്‍ മഷ്ഹൂദ്, ജി. അബൂബക്കര്‍, ഹസൈനാര്‍ അബ്ദുല്ല, അഷ്‌റഫ് ഹസൈനാര്‍, പ്രശ്‌നത്തില്‍ മധ്യസ്ഥസ്ത ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാറൂഖ് ഷിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

പള്ളിക്കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ജമാഅത്ത് കമ്മിറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Jamaath-committe, Kumbala, Masjid, Press meet, Jamaath committee's press meet
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia