Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹോമിയോ വകുപ്പിന്റെ വന്ധ്യതാ -ലഹരിവിമുക്ത ചികിത്സകള്‍ ഫലപ്രദം

വന്ധ്യതാ ചികിത്സ, ലഹരിവിമുക്ത ചികിത്സ എന്നിവയില്‍ ഹോമിയോ വകുപ്പ് മികച്ച നേട്ടം News, Kerala, Top-Headlines, Health,Medical camp, Seminar,
പാലക്കാട്:(www.kasargodvartha.com 09/05/2018) വന്ധ്യതാ ചികിത്സ, ലഹരിവിമുക്ത ചികിത്സ എന്നിവയില്‍ ഹോമിയോ വകുപ്പ് മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹോമിയോ വകുപ്പിന്റെ സീതാലയം പദ്ധതിയില്‍ പാലക്കാട്ട് വന്ധ്യതയ്ക്ക് ചികിത്സിച്ച 26 പേര്‍ക്കാണ് അനുകൂല ഫലം ലഭിച്ചിരിക്കുന്നത്. ലഹരിവിമുക്ത ചികിത്സാ രംഗത്തും മികച്ച ഫലമാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ ശാരീരിക, മാനസിക, കുടുംബ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി തുടങ്ങിയ പദ്ധതിയാണ് സീതാലയം ക്ലിനിക്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കാംപുകള്‍, സെമിനാറുകള്‍, ഫാമിലി കൗണ്‍സലിങ് എന്നിവ നടത്തുന്നു.

കുടുംബകോടതിയില്‍ നിന്നും അയയ്ക്കുന്ന കേസുകളും സീതാലയത്തിലെത്താറുണ്ട്. ലഹരിവിമുക്ത ചികിത്സാ കേന്ദ്രം, വന്ധ്യതാക്ലിനിക് എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തുന്നു. എല്ലാ വ്യാഴാഴ്ചകളിലും ലഹരിവിമുക്ത ചികിത്സക്കായി പ്രത്യേക ക്ലാസുകളെടുക്കുന്നുണ്ട്. വന്ധ്യത, അതിനോടനുബന്ധിച്ച വിഷാദരോഗം എന്നിവയ്ക്കും പ്രത്യേക ചികിത്സ നല്‍കുന്നു. എല്ലാ തിങ്കള്‍,ചൊവ്വ ദിവസങ്ങളിലും ഒന്നിടവിട്ട വെള്ളിയാഴ്ചകളിലും വന്ധ്യതാക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട്.

News, Kerala, Top-Headlines, Health,Medical camp, Seminar,  Infertility-free treatment of the Homeopathy Department is effective

കൗമാരക്കാരിലെ ശാരീരിക-മാനസികാരോഗ്യപ്രശ്നങ്ങള്‍, പഠനപിന്നോക്കാവസ്ഥ, പെരുമാറ്റ വൈകല്യം എന്നിവ പരിഹരിക്കുന്നതിന് സദ്ഗമയ എന്ന വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍ എന്നിവ നടത്തുന്നു. അടുത്ത അധ്യയന വര്‍ഷം മോയന്‍ എല്‍.പി സ്‌കൂള്‍ കേന്ദ്രീകരിച്ച് സദ്ഗമയ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും ചികത്സിക്കുന്നതിനുമായുള്ള വിഭാഗമാണ് ആയുഷ്മാന്‍ ഭവ. പ്രകൃതിചികിത്സ, യോഗ, ഹോമിയോപ്പതി എന്നിവയുടെ ഒരു സമന്വയമാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Health,Medical camp, Seminar,  Infertility-free treatment of the Homeopathy Department is effective