ബന്തടുക്ക: (www.kasargodvartha.com 27.05.2018) ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേക്കും വീട്ടിനുള്ളില്‍ കുഴി പ്രത്യക്ഷപ്പെട്ടു. ശ്രദ്ധയില്‍പെടാതെ നടന്ന വീട്ടമ്മയ്ക്ക് കുഴിയില്‍ വീണു പരിക്കേറ്റു. പടുപ്പ് അണ്ണാനഗര്‍ അയ്യപ്പ ഭജനമന്ദിരത്തിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൃഷ്ണന്റെ ഭാര്യ എ. പ്രിയക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
അടുക്കളയോടു ചേര്‍ന്ന മുറിയിലാണ് പത്തടിയോളം ആഴമുള്ള കുഴി രൂപപ്പെട്ടത്. രാവിലെ എഴുന്നേറ്റ് നടക്കുന്നതിനിടെ കുഴിയില്‍ വീഴുകയായിരുന്നു. പ്രിയയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ തറ വീണ്ടും ഇടിഞ്ഞ് കൃഷ്ണനും വീണ് പരിക്കേറ്റു. രാത്രിയിലെ കനത്ത മഴയില്‍ കുഴിയുണ്ടായതായാണ് സംശയിക്കുന്നത്. ഈ സമയം വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. പരിക്കേറ്റ ഇരുവരും ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Top-Headlines, House, House wife injured after falls to Pit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House-wife, Top-Headlines, House, House wife injured after falls to Pit
< !- START disable copy paste -->