Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനിനിടയില്‍പെട്ട് കാല്‍ അറ്റുപോയ വീട്ടമ്മ മരണപ്പെട്ടു

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ പാളത്തിനടിയില്‍പെട്ട് കാല്‍ Kumbala, Kasaragod, Kerala, News, Railway station, Train, Death, Obituary, House-wife, Police, Treatment, Postmortem, House wife fallen from train; died in Hospital.
കുമ്പള: (www.kasargodvartha.com 23.05.2018) റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ പാളത്തിനടിയില്‍പെട്ട് കാല്‍ അറ്റുപോയ വീട്ടമ്മ മരണപ്പെട്ടു. സീതാംഗോളി ബേള നാണിപ്പള്ള വീട്ടില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (72) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 13ന് രാവിലെയാണ് കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാജമ്മ ട്രെയിന്‍ കയറാനുള്ള ശ്രമത്തിനിടെ അടിയില്‍പെട്ട് കാല്‍ അറ്റുപോയത്.

Kumbala, Kasaragod, Kerala, News, Railway station, Train, Death, Obituary, House-wife, Police, Treatment, Postmortem, House wife fallen from train; died in Hospital.

ഉടന്‍ തന്നെ വിവരമറിഞ്ഞെത്തിയ കുമ്പള അഡീ. എസ് ഐ പി.വി ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. കൂലിപ്പണിക്കാരിയായ ഇവര്‍ക്ക് ഒരു മകന്‍ മാത്രമേയുള്ളൂ. പോലീസിന്റെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക മകന്‍ സജി.

കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Railway station, Train, Death, Obituary, House-wife, Police, Treatment, Postmortem, House wife fallen from train; died in Hospital.
< !- START disable copy paste -->