Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുമുറ്റത്ത് തുണിയലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റു, ജില്ലാ ആശുപത്രിയില്‍ മരുന്നില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

വീട്ടുമുറ്റത്ത് തുണിയലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റു. ഉപ്പിലിക്കൈയിലെ പരേതനാKerala, Attack, Kanhangad, kasaragod, news, Assault, hospital, Kozhikode, Medical College, House wife assaulted by fox
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2018) വീട്ടുമുറ്റത്ത് തുണിയലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റു. ഉപ്പിലിക്കൈയിലെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാരദ (61)യ്ക്കാണ് കുറുക്കന്റെ കടിയേറ്റത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം.


നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെ കുറുക്കന്‍ ഓടിരക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ശാരദയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരുന്നില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വാഴുന്നോറടി, ഉപ്പിലിക്കൈ, ഗുരുവനം ഭാഗങ്ങളില്‍ കുറുക്കന്റെ ശല്യം വ്യാപകമാണെന്ന് പരാതിയുണ്ട്. റോഡരികില്‍ ഉപേക്ഷിക്കുന്ന അറവ് മാലിന്യങ്ങളും മറ്റും ഭക്ഷിക്കാനെത്തുന്ന മൃഗങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Attack, Kanhangad, kasaragod, news, Assault, hospital, Kozhikode, Medical College, House wife assaulted by fox.

< !- START disable copy paste -->