Join Whatsapp Group. Join now!
Aster MIMS 10/10/2023

ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യത: ആറ് ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം

കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍Kasaragod, Kerala, news, District, Top-Headlines, Rain, Heavy Rain threat in 6 district of Kerala
കാസര്‍കോട്: (www.kasargodvartha.com 07.05.2018) കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.

തിങ്കളാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം. ആറു ജില്ലകളില്‍ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനുസാധ്യതയുണ്ടെന്നു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്കു ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറായിരിക്കാന്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District, Top-Headlines, Rain, Heavy Rain threat in 6 district of Kerala
< !- START disable copy paste -->