Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡെങ്കിപ്പനി കണ്ടെത്തിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി വീടുകളില്‍ കൊതുക് വളര്‍ത്തു കേന്ദ്രങ്ങള്‍ കണ്ടെത്തി; ഉപയോഗിക്കാത്ത അരകല്ലില്‍ വരെ കൊതുകു വളരുന്നു

ഡെങ്കിപ്പനി കണ്ടെത്തിയ ചെമ്മനാട് പഞ്ചായത്തിലെ കട്ടക്കാലില്‍ ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍Kasaragod, Kerala, news, Kalanad, Fever, health, Health Department inspection in Houses; Dengue mosquitoes found
കളനാട്: (www.kasargodvartha.com 24.05.2018) ഡെങ്കിപ്പനി കണ്ടെത്തിയ ചെമ്മനാട് പഞ്ചായത്തിലെ കട്ടക്കാലില്‍ ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മിക്ക വീടുകളിലും കൊതുക് വളര്‍ത്തു കേന്ദ്രങ്ങള്‍ കണ്ടെത്തി. ഉപയോഗിക്കാത്ത അരകല്ലില്‍ വരെ കൊതുകു വളരുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഡോ. കായിഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ചിരട്ട, പ്ലാസ്റ്റിക് കൂടുകള്‍, ടെറസ്, ഉപയോഗിക്കാതെ വലിച്ചെറിഞ്ഞ പാത്രങ്ങള്‍ എന്നിവയില്‍ കൊതുകുകള്‍ വളരുന്നു. 30 വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് എല്ലാ വീടുകളില്‍ നിന്നും കൊതുക് വളരുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി. മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകുകളും ഡെങ്കിപ്പനി പരത്തുന്ന ഡെങ്കി കൊതുകുകളെയും കണ്ടെത്തിയിട്ടുണ്ട്. എല്ലാ വീടുകളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡോക്ടര്‍ പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ദീപ, കാര്‍ത്യായനി, ആശാവര്‍ക്കര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു വീടുകളില്‍ പരിശോധന നടത്തിയത്.

Also Read:
ഡെങ്കിപ്പനി മലയിറങ്ങി ഉള്‍നാടുകളിലേക്ക്; വീട്ടമ്മയടക്കം നിരവധി പേര്‍ പനി ബാധിച്ച് ചികിത്സയില്‍, പഞ്ചായത്ത് ഉണര്‍ന്നില്ലെന്ന് ആക്ഷേപം


Keywords: Kasaragod, Kerala, news, Kalanad, Fever, health, Health Department inspection in Houses; Dengue mosquitoes found
  < !- START disable copy paste -->