Join Whatsapp Group. Join now!
Aster MIMS 10/10/2023

ടൗണിലേക്കെന്ന് പറഞ്ഞ് പോയ പ്രതിശ്രുത വരന്‍ തിരിച്ചുവന്നില്ല; സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

ടൗണിലേക്കെന്ന് പറഞ്ഞ് പോയ പ്രതിശ്രുത വരന്‍ തിരിച്ചുവന്നില്ല. സംഭവത്തില്‍ സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മധൂര്‍ പട്ളയിലെ മൊഗ്രാല്‍ ഹൗസില്‍Kasaragod, Kerala, news, Police, complaint, Missing, Groom goes missing; complaint lodged
കാസര്‍കോട്: (www.kasargodvartha.com 17.05.2018) ടൗണിലേക്കെന്ന് പറഞ്ഞ് പോയ പ്രതിശ്രുത വരന്‍ തിരിച്ചുവന്നില്ല. സംഭവത്തില്‍ സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മധൂര്‍ പട്ളയിലെ മൊഗ്രാല്‍ ഹൗസില്‍ പി കെ ഹാരിസിനെ (30)യാണ് കാണാതായത്. സംഭവത്തില്‍ സഹോദരന്‍ അബ്ബാസിന്റെ പരാതിയിലാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഹാരിസിന്റെ വിവാഹം 15ന് നടക്കേണ്ടതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. 14ന് വൈകുന്നേരം കുമ്പള ടൗണില്‍ പോയി വരാമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, complaint, Missing, Groom goes missing; complaint lodged   < !- START disable copy paste -->