Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി; പിടിയിലായത് പ്രത്യേക സോഫ്റ്റ് വെയര്‍ വികസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് അരയി സ്വദേശി എ. അഭിനേഷിനെ (28)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി Kasaragod, Kerala, news, Kannur, arrest, Police, Gambling case accused arrested
തളിപ്പറമ്പ്: (www.kasargodvartha.com 24.05.2018) ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് അരയി സ്വദേശി എ. അഭിനേഷിനെ (28)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പ്രത്യേക സോഫ്റ്റ് വെയര്‍ വികസിപ്പിച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അഭിനേഷെന്ന് പോലീസ് പറഞ്ഞു. കേസില്‍ കാഞ്ഞിരങ്ങാട് കളപ്പറമ്പില്‍ ജയരാജ്, തളിപ്പറമ്പ് സിഎച്ച് റോഡിലെ വി.കെ. സിദ്ദീഖ്, പുളിമ്പറമ്പയിലെ സി.പി. ഹംസക്കുട്ടി, കാര്യാമ്പലം എന്‍.വി. ജാഫര്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിനേഷിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്ടു നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ഒറ്റ നമ്പര്‍ ചൂതാട്ടത്തിനായി ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ സംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, arrest, Police, Gambling case accused arrested
  < !- START disable copy paste -->