Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ ഈ 72 ഇടങ്ങളില്‍ ഫ്രീ വൈഫൈ

കണ്ണൂരില്‍ 72 ഇടങ്ങളില്‍ ഫ്രീ വൈഫൈ സൗകര്യം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്റെ നേതൃത്വത്തില്‍ പൊതുജനത്തിനു ദിവസവും 300 എംബി ഡേറ്റാ വരെ ഉപയോഗിക്കാനാകുന്നKerala, news, Kannur, Top-Headlines, Technology, Free Wifi in 72 places at Kannur
കണ്ണൂര്‍: (www.kasargodvartha.com 18.05.2018) കണ്ണൂരില്‍ 72 ഇടങ്ങളില്‍ ഫ്രീ വൈഫൈ സൗകര്യം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്റെ നേതൃത്വത്തില്‍ പൊതുജനത്തിനു ദിവസവും 300 എംബി ഡേറ്റാ വരെ ഉപയോഗിക്കാനാകുന്ന തരത്തിലുള്ള വൈഫൈ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പരിധി കഴിഞ്ഞാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ റീച്ചാര്‍ജ് കൂപ്പണ്‍ വൗച്ചര്‍ ഉപയോഗിച്ച് വൈ ഫൈ സേവനം തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. 300 എംബി ഡേറ്റാ കഴിഞ്ഞാലും സര്‍ക്കാര്‍ സേവനങ്ങള്‍ പരിധിയില്ലാതെ ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഓരോ കേന്ദ്രത്തിലും രണ്ട് വൈഫൈ ആക്‌സസ് പോയിന്റുകളും പത്ത് എംബി ബാന്‍ഡ് വിഡ്തുമാണുള്ളത്. ഉപയോഗം വിലയിരുത്തിയ ശേഷം ഇതില്‍ പിന്നീട് വര്‍ധന വരുത്താനാണ് തീരുമാനം. ഒരേസമയം രണ്ട് ഹോട്ട് സ്‌പോട്ടില്‍ നിന്നു നൂറുപേര്‍ക്ക് ഉപയോഗിക്കാനാകും.

പെരളശ്ശേരി ക്ഷേത്രം, കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡ്, ചെറുവാഞ്ചേരി, കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, എസ്പി ഓഫീസ് പരിസരം, കണ്ണൂര്‍ പ്ലാസ, കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി ജംക്ഷന്‍, കലക്ടറേറ്റ്, കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ്, മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ്, കാക്കയങ്ങാട് ടൗണ്‍, കരിവെള്ളൂര്‍ ടൗണ്‍, ഓണക്കുന്ന് പഞ്ചായത്ത് ഓഫീസ് പരിസരം, രാമന്തളി വില്ലേജ് ഓഫിസ് പരിസരം, കരുവഞ്ചാല്‍ ടൗണ്‍, നടുവില്‍ പഞ്ചായത്ത് ഓഫിസ് പരിസരം, തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ്, ധര്‍മശാല, ചെറുകുന്ന് കണ്ണപുരം വില്ലേജ് ഓഫീസ്, ചെറുകുന്ന് തറ, മങ്ങാട്ടുപറമ്പ് സര്‍വകലാശാല ക്യാമ്പസ്, കല്യാശ്ശേരി പഞ്ചായത്ത് പരിസരം, നാറാത്ത് ടൗണ്‍, കണ്ണൂര്‍ പൊതുമരാമത്ത് ഓഫീസ് പരിസരം, തളാപ്പ്, മഞ്ഞോടി, മീത്തലേ പീടിക, ഇരിക്കൂര്‍ ടൗണ്‍, പടിയൂര്‍ ടൗണ്‍ ശ്രീകണ്ഠപുരം ടൗണ്‍, പയ്യാവൂര്‍ ബസ് സ്റ്റാന്‍ഡ്, കാടാച്ചിറ, മലപ്പട്ടം, പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസ് പരിസരം, ആറളം ഫാം, ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡ്, മേലേചൊവ്വ ജംക്ഷന്‍, ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡ്, കൊളച്ചേരി ടൗണ്‍, കതിരൂര്‍, പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ്, ചാലോട് ടൗണ്‍, എടൂര്‍ ടൗണ്‍, അങ്ങാടിക്കടവ് കോളജ്, കോളയാട് ടൗണ്‍, പെരിങ്ങോം പഞ്ചായത്ത് പരിസരം, മാത്തില്‍ പഞ്ചായത്ത് പരിസരം, മാതമംഗലം പഞ്ചായത്ത് പരിസരം, പയ്യന്നൂര്‍ നഗരസഭ ഓഫീസ്, കാര്‍ത്തികപുരം ടൗണ്‍, ചുഴലി ടൗണ്‍, ചെങ്ങളായി പഞ്ചായത്ത് പരിസരം, പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്, പരിയാരം മെഡിക്കല്‍ കോളജ്, തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ്, തലശ്ശേരി നഗരസഭ ഓഫിസ് പരിസരം, തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ്, പിണറായി, കൊളശ്ശേരി, മാഹിപാലം, കുളം ബസാര്‍, ഉളിക്കല്‍ ബസ് സ്റ്റാന്‍ഡ്, കൂത്തുപറമ്പ് വില്ലേജ് ഓഫിസ് പരിസരം, പാനൂര്‍ ടൗണ്‍, പള്ളിക്കുന്ന്, ചൊക്ലി ടൗണ്‍, പയ്യന്നൂര്‍ മിനി സിവില്‍സ്റ്റേഷന്‍, വിസ്മയ പാര്‍ക്ക് ജംക്ഷന്‍, തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വൈഫൈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Technology,  Free Wifi in 72 places at Kannur < !- START disable copy paste -->