കരിന്തളം: (www.kasargodvartha.com 28.05.2018) കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വീടിനുള്ളില്‍ അധികൃതരുടെ കനിവിനായി കേഴുകയാണ് നെല്ലിയടുക്കം കക്കോടെ വി.രാധ (57). നാലു വര്‍ഷം മുമ്പുണ്ടായ കാറ്റിലും മഴയിലുമാണ് രാധയുടെ വീടിന്റെ ഒരു ഭാഗം തകര്‍ന്നത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.
വിധവയായ ഇവര്‍ക്ക് സഹായത്തിന് മറ്റാരും ഇല്ലാത്തതിനാല്‍ വീട് അറ്റകുറ്റപ്പണി നടത്താനും കഴിഞ്ഞില്ല. കൂലിപ്പണിയെടുത്തായിരുന്നു ഇവര്‍ ജീവിതം പുലര്‍ത്തിയിരുന്നത്. നിലവില്‍ സന്ധിവാതം ബാധിച്ചതോടെ അതിനും കഴിയാതായി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഇവര്‍ അയല്‍ക്കാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. നിരവധി തവണ വീടിനായി ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ എല്ലാം ശരിയാകും എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നു രാധ പറഞ്ഞു.
വീണ്ടും ഒരു കാലവര്‍ഷം കൂടി വരുമ്പോഴും അധികൃതര്‍ വീട് അനുവദിക്കുന്നതും കാത്ത് പാതി തകര്‍ന്ന വീട്ടില്‍ തളര്‍ന്ന മനസോടെ ജീവിതം തളളി നീക്കുകയാണ് രാധ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Karinthalam, House, Four years gone after house collapsed; House wife needs Authority's help
< !- START disable copy paste -->