city-gold-ad-for-blogger

കണ്ണൂരിലെ രാഷ്ടീയ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്, സി പി എം പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കസ്റ്റഡിയിലെടുത്തത് വിവാഹ ദിവസം പുലര്‍ച്ചെ, വിവാഹം മുടങ്ങി, ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

മാഹി:(www.kasargodvartha.com 13/05/2018) കണ്ണൂര്‍ മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പുതുച്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ജെറിന്‍നെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ രാവിലെ നടക്കാനിരുന്ന ജെറിന്റെ വിവാഹം മുടങ്ങി.

മാഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ടകൊലപാതകത്തിലെ ആദ്യ അറസ്റ്റാണിത്. സിപിഎം നേതാവ് ബാബുവിന്റേയും ബിജെപി നേതാവ് ഷമോജിന്റെയും മരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ആദ്യത്തെ അറസ്റ്റാണ് ഞായറാഴ്ച്ച നടന്നത്. പുതുച്ചേരി, കേരള പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ പുതുച്ചേരി പോലീസാണ് രാവിലെ ജെറിനെ കസ്റ്റഡിയില്‍ എടുത്തത്.

കണ്ണൂരിലെ രാഷ്ടീയ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്, സി പി എം പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കസ്റ്റഡിയിലെടുത്തത് വിവാഹ ദിവസം പുലര്‍ച്ചെ, വിവാഹം മുടങ്ങി, ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു


സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പോലീസ് അന്വേഷണം തുടരുകയാണ്. വിവരങ്ങള്‍ പരസ്പരം കൈമാറിയാണ് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് അന്വേഷണം തുടരുന്നത്.ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ പള്ളൂര്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ബാബുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതായി സംശയം തോന്നിയതാണ് ചോദ്യം ചെയ്യാന്‍ കാരണം. ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പോലീസ് ഇതിനോടകം ഇരുപത് പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ദൃശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ മെയ് എട്ടിനാണ് സിപിഎം പ്രവര്‍ത്തകനായ ബാബുവും അതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനായ ഷമേജും കൊല്ലപ്പെുന്നത്. ബിജെപി ആര്‍എസ്എസ് നേതൃത്വതതിന്റെ കണ്ണിലെ കരടായിരുന്നു ബാബു കണ്ണിപ്പൊയില്‍, സംഘാടക മികവിലും അണികളെ പ്രതിരോധത്തിന് നയിക്കുന്നതിലും മുന്‍ നിരക്കാരനായിരുന്നു ബാബു. മുന്‍ മാഹി നഗരസഭാ കൗണ്‍സിലര്‍ കൂടിയായിരുന്ന ബാബു കണ്ണിപ്പൊയിലാണ് ആദ്യം കൊല്ലപ്പെട്ടത് പിന്നാലെ 20 മിനിട്ട്ുകള്‍ക്ക് ശേഷം ആയുധധാരികളായി എത്തിയ സംഘം ആര്‍എസ്എസ് പ്രവര്‍ത്തകനായ ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി ഷമേജിനെയും ആക്രമിച്ചു കൊലപ്പെടുത്തി.

കേരളപുതുച്ചേരി പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നതെങ്കിലും കേരളാ പോലീസിനെ പോലും അറിയിക്കാതെയാണ് പുതുച്ചേരി പോലീസ് ജെറിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ബാബുവിന്റെ വിലാപയാത്രയ്‌ക്കെത്തിയവര്‍ പുതുച്ചേരി പോലീസിന്റെ വാഹനം കത്തിച്ച കേസിലും ആരെയും പിടികൂടിയിട്ടില്ല. അതേസമയം ബാബുവിന്റെ മരണത്തില്‍ ജെറിന് കൃത്യമായ പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജെറിനെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.വിവാഹ ദിവസം തന്നെ ജെറിനെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ ബന്ധുക്കളും രോഷാകുലരായി. ഇവര്‍ പള്ളൂര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Mahi, Kannur, Top-Headlines, Murder-case, arrest, Police, police-station, Family, Marriage, Investigation, Custody, First arrest in Kannur murder case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia