Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണീരണിഞ്ഞ് അഡൂര്‍ ഗ്രാമം; കൂട്ട ആത്മഹത്യ നടന്ന വീട്ടിലേക്ക് ജനം ഒഴുകി, മൃതദേഹങ്ങള്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

കൂട്ട ആത്മഹത്യയില്‍ കണ്ണീരണിഞ്ഞ് കാസര്‍കോട് അഡൂര്‍ ഗ്രാമം. കുടുംബത്തിലെ നാലു പേരെ ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. വ്യാഴാഴ്ച Kasaragod, Kerala, news, Top-Headlines, suicide, Death, Trending, Family's suicide; Kasaragod Shocked
കാസര്‍കോട്: (www.kasargodvartha.com 04.05.2018) കൂട്ട ആത്മഹത്യയില്‍ കണ്ണീരണിഞ്ഞ് കാസര്‍കോട് അഡൂര്‍ ഗ്രാമം. കുടുംബത്തിലെ നാലു പേരെ ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. വ്യാഴാഴ്ച സന്ധ്യയോടെയാണ് അഡൂര്‍ മാട്ട പികുഞ്ചയിലെ രാധാകൃഷണന്‍ (39), ഭാര്യ പ്രസീല (33), മക്കളായ കാശി നാഥ് (അഞ്ച്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയാണ് കുടുംബത്തെ കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. നാലു പേരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് ചീഫ് കെ.ജി സൈമണ്‍, ഡിവൈഎസ്പി എം.വി സുകുമാരന്‍, ആദൂര്‍ സിഐ, എസ് ഐമാരും സ്ഥലത്തെത്തിയിരുന്നു.

മെഷീന്‍ ഉപയോഗിച്ച് കാട് വെട്ടിതെളിക്കുന്ന ജോലിയാണ് രാധാകൃഷ്ണന്‍ ചെയ്തു വന്നിരുന്നത്. പികുഞ്ചയില്‍ പുതുതായി നിര്‍മ്മിച്ച സ്വന്തം വീട്ടിലാണ് കൂട്ടമരണം നടന്നത്. വൈകിട്ട് ആറ് മണിവരെ കുട്ടികള്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും വീട്ടില്‍ ലൈറ്റ് കാണാത്തതിനെ തുടര്‍ന്ന് ബന്ധു എത്തി അന്വേഷിച്ചപ്പോഴാണ് രാധാകൃഷ്ണനെയും ഭാര്യയെയും മക്കളെയും തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവരെയും കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു.

പുതിയ വീട് നിര്‍മ്മിച്ച വകയിലും മറ്റും രാധാകൃഷ്ണനും കുടുംബത്തിനും കടബാധ്യതയുണ്ടായിരുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മറ്റെന്തെങ്കിലും കാരണമുള്ളതായി നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വിവരമില്ല. പോലീസ് ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു വരികയാണ്. കുഞ്ഞികണ്ണന്‍ മണിയാണി- യശോദ ദമ്പതികളുടെ മകനാണ് രാധാകൃഷ്ണന്‍. സഹോദരങ്ങള്‍: ഉദയന്‍, പ്രേമ, ധനഞ്ജയന്‍.


Keywords: Kasaragod, Kerala, news, Top-Headlines, suicide, Death, Trending, Family's suicide; Kasaragod Shocked
< !- START disable copy paste -->