പെരിയ: (www.kasargodvartha.com 08.05.2018) പെരിയയിലും പരിസരങ്ങളിലും കള്ളനോട്ടുകള്‍ വ്യാപകമായതായി റിപോര്‍ട്ട്. പുതിയ 200, 500 രൂപകളുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ കള്ളനോട്ട് വിതരണത്തിലെ കണ്ണികളാണ്. മുഖം മറച്ചും പര്‍ദ ധരിച്ചുമാണ് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘം കള്ളനോട്ട് വിതരണം നടത്തുന്നത്. പെട്രോള്‍ ബങ്കുകള്‍, ഓട്ടോറിക്ഷകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലാണ് ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ ചെലവഴിക്കുന്നത്. സാധനങ്ങള്‍ വാങ്ങിയ ശേഷം പകരം കള്ളനോട്ടുകളാണ് നല്‍കാറുള്ളത്.
പെട്രോള്‍ ബങ്കുകളിലും മറ്റും സിസി ക്യാമറകള്‍ ഉണ്ടെങ്കിലും മുഖം മറച്ച് എത്തുന്നതിനാല്‍ കള്ളനോട്ട് കൈമാറുന്നവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇതിനകം നിരവധി പേര്‍ ഇങ്ങനെ തട്ടിപ്പിനിരയായിട്ടുണ്ട്. പുതിയ നോട്ടുകളായതിനാല്‍ കള്ളനോട്ടുകള്‍ എളുപ്പം തിരിച്ചറിയാനും കഴിയുന്നില്ല. കള്ളനോട്ട് വിതരണം തടയാന്‍ പോലീസ് കര്‍ശന നടപടി കൈക്കൊള്ളണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Report, Top-Headlines, Fake notes in Kasaragod Periya
< !- START disable copy paste -->