Join Whatsapp Group. Join now!
Aster MIMS 10/10/2023

അധികൃതര്‍ മുന്നിട്ടിറങ്ങി; മംഗല്‍പാടി ക്ലീന്‍, റോഡ് കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു, ഒഴിപ്പിക്കലിനിടെ സെക്രട്ടറിക്ക് നേരെ കൈയ്യേറ്റശ്രമം

അധികൃതര്‍ മുന്നിട്ടിറങ്ങിയതോടെ മംഗല്‍പാടി പഞ്ചായത്ത് പരിധി ക്ലീനായി. അനധികൃത റോഡ് കൈയ്യേറ്റങ്ങള്‍ അധികൃതര്‍ ഇടപെട്ട് ഒഴിപ്പിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഉപ്പള മുതല്‍ ബന്തിയോട് Kasaragod, Kerala, News, Uppala, Mangalpady, Panchayath, Cleaning, Secretariat, Attack, Encroachment Evicted; Mangalpady Clean.
ഉപ്പള: (www.kasargodvartha.com 05.05.2018) അധികൃതര്‍ മുന്നിട്ടിറങ്ങിയതോടെ മംഗല്‍പാടി പഞ്ചായത്ത് പരിധി ക്ലീനായി. അനധികൃത റോഡ് കൈയ്യേറ്റങ്ങള്‍ അധികൃതര്‍ ഇടപെട്ട് ഒഴിപ്പിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഉപ്പള മുതല്‍ ബന്തിയോട് വരെയുള്ള പാതയിലെ കൈയ്യേറ്റങ്ങളാണ് വെള്ളിയാഴ്ച രാവിലെ ഒഴിപ്പിച്ചത്. പാതയോരങ്ങളില്‍ കച്ചവട സാധനങ്ങള്‍ വില്‍ക്കുന്ന ഹാര്‍ഡ് വെയര്‍ കടകള്‍, പച്ചക്കറി സ്റ്റാളുകള്‍, ഫ്രൂട്ട്‌സ് സ്റ്റാളുകള്‍, ജനല്‍ചില്ലുകളുടെ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിച്ചു.

 Kasaragod, Kerala, News, Uppala, Mangalpady, Panchayath, Cleaning, Secretariat, Attack, Encroachment Evicted; Mangalpady Clean.

ഒഴിപ്പിക്കലിനിടെ സെക്രട്ടറിക്ക് നേരെ കയേറ്റശ്രമുണ്ടായി. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ ഒഴിഞ്ഞ് പോകുന്നതിന് മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. അതിന് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഫത്താഹ്, ജൂനിയര്‍ സൂപ്രണ്ട് ആല്‍ഫ്രെഡ്, അസി. സെക്രട്ടറി സുനില്‍, ക്ലാര്‍ക്കുമാരായ അഷ്‌റഫലി, സുകേഷ്, രാജു, ജ്യോതി കിരണ്‍ എന്നിവര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uppala, Mangalpady, Panchayath, Cleaning, Secretariat, Attack, Encroachment Evicted; Mangalpady Clean.