മലപ്പുറം: (www.kasargodvartha.com 23.05.2018) ഡിഫ്തീരിയ ബാധിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. വളവന്നൂര്‍ കുറുക്കോള്‍കുന്ന് സമത നഗര്‍ തൂമ്പില്‍ യാഹു ഹാജിയുടെ മകന്‍ മുഹമ്മദ് ബിന്‍ യഹ് യ (18) ആണ് മരിച്ചത്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട യഹ് യയെ മെയ് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് ഡിഫ്തീരിയയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
ഡി.വൈ.എഫ്.ഐ. പാറക്കൂട് യൂണിറ്റ് പ്രസിഡണ്ടാണ് യഹ് യ. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാതാവ്: നഫീസ. സഹോദരങ്ങള്‍: ബല്‍ക്കീസ, നഹീമ.
ഡി.വൈ.എഫ്.ഐ. പാറക്കൂട് യൂണിറ്റ് പ്രസിഡണ്ടാണ് യഹ് യ. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാതാവ്: നഫീസ. സഹോദരങ്ങള്‍: ബല്‍ക്കീസ, നഹീമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malappuram, Student, Death, Diphtheria, Plus two, Diphtheria; Plus two student died.
Keywords: Kerala, News, Malappuram, Student, Death, Diphtheria, Plus two, Diphtheria; Plus two student died.