കളനാട്: (www.kasargodvartha.com 23.05.2018) ഡെങ്കിപ്പനി മലയിറങ്ങി ഉള്‍നാടുകളിലേക്കും വ്യാപിക്കുന്നു. ചെമ്മനാട് പഞ്ചായത്തിലെ കളനാട് കട്ടക്കാലില്‍ വീട്ടമ്മയടക്കം നിരവധി പേര്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. കട്ടക്കാലിലെ 48 കാരി ഡെങ്കിപ്പനി ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ചക്കാലം ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോഴിക്ക് വെള്ളം കൊടുക്കുന്ന പാത്രത്തില്‍ നിന്നാണ് ഡെങ്കി കൊതുക് വളര്‍ന്നതെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ സൂചന ലഭിച്ചിരുന്നു. ആരോഗ്യ വകുപ്പ് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കിയിട്ടുണ്ട്. ഫോഗിംഗ് ഉള്‍പെടെയുള്ള പ്രതിരോധ നടപടികള്‍ വരും ദിവസങ്ങളില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഡെങ്കിപ്പനികള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെള്ളം കെട്ടിനില്‍ക്കുന്ന ചിരട്ട, തൊണ്ട്, പ്ലാസ്റ്റിക്, ടയര്‍ തുടങ്ങിയവ നശിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അതിനിടെ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ ഉണര്‍ന്നില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കുക മാത്രമാണ് ഡെങ്കിപ്പനി കുറയ്ക്കാന്‍ ഏക മാര്‍ഗമെന്ന് മംഗളൂരുവിലെ വിദഗദ്ധ ഡോക്ടര്‍മാര്‍ പറയുന്നു. വീടും പരിസരവും ശുചിയാകുന്നതോടൊപ്പം കൊതുകിന് വളരാന്‍ സാഹചര്യമുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കുകയാണ് പരിഹാര നിര്‍ദേശമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുട്ടയിട്ട് ഒരാഴ്ചക്കുള്ളില്‍ തന്നെ ഡെങ്കി കൊതുകുകള്‍ വളരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
മലയോരങ്ങളില്‍ റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന ചിരട്ടകള്‍ വഴിയാണ് കൊതുകുകള്‍ വളരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ ഉപയോഗിച്ച ചിരട്ടകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും ഡെങ്കി കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ അവസരമുണ്ടാക്കുന്നു. ടെറസില്‍ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കുന്നതും കൊതുകുവളരാന്‍ കാരണമാകുന്നു. മലയോര പ്രദേശത്ത് നിരവധി പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kalanad, Treatment, Fever, health, Dengue fever threat in Chemnad Panchayat < !- START disable copy paste -->