Join Whatsapp Group. Join now!
Aster MIMS 10/10/2023

ഏഴു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കാസര്‍കോട് ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ പഞ്ചായത്തില്‍ പടയംകല്ല്, ചിരമ്പക്കോട്, കൂളിമട, കൊന്നക്കാട്, കനകപ്പള്ളി പ്രദേശങ്ങളിലുള്ള ഏഴു പേര്‍ക്കാണ് Kasaragod, Kerala, news, Fever, Balal, Vellarikundu, Treatment, Dengue fever for 7 in Kasaragod
കാസര്‍കോട്: (www.kasargodvartha.com 19.05.2018) കാസര്‍കോട് ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ പഞ്ചായത്തില്‍ പടയംകല്ല്, ചിരമ്പക്കോട്, കൂളിമട, കൊന്നക്കാട്, കനകപ്പള്ളി പ്രദേശങ്ങളിലുള്ള ഏഴു പേര്‍ക്കാണ് ഡെങ്കിപ്പനിയുള്ളതായി സ്ഥിരീകരിച്ചത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാത്രം 220 പേര്‍ വെള്ളിയാഴ്ച ചികിത്സയ്ക്ക് എത്തിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതിനെതിരെ ബോധവത്കരണവും മറ്റും നടത്തിവരുന്നുണ്ട്. ആരോഗ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം ഇപ്പോള്‍ നടക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Fever, Balal, Vellarikundu, Treatment,  Dengue fever for 7 in Kasaragod < !- START disable copy paste -->