Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി ഡെങ്കിപ്പനി

കാസര്‍കോട്ട് അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചുKasaragod, Kerala, news, Fever, Dengue fever for 5 in Kasaragod
കാസര്‍കോട്: (www.kasargodvartha.com 25.05.2018) കാസര്‍കോട്ട് അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചു പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചതോടെ പഞ്ചായത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍മാത്രം വ്യാഴാഴ്ച 256 പേര്‍ ചികിത്സയ്‌ക്കെത്തി. വ്യാപാരികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംയുക്തമായി ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങും. വാര്‍ഡുതല സാനിറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി ശുചീകരണവും ബോധവല്‍ക്കരണവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Fever, Dengue fever for 5 in Kasaragod
  < !- START disable copy paste -->