Join Whatsapp Group. Join now!
Aster MIMS 10/10/2023

കോട്ടയത്ത് സി പി എം, ബി ജെ പി സംഘര്‍ഷം തുടരുന്നു, പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം

കോട്ടയം പൊന്‍കുന്നത്ത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റതിന് പിന്നാലെയും അക്രമംNews, Kottayam, Kerala, BJP, CPM, Clash, House, Vehicles, DYFI, Injured, Hospital,
കോട്ടയം : (www.kasargodvartha.com 14/05/2018) കോട്ടയം പൊന്‍കുന്നത്ത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റതിന് പിന്നാലെയും അക്രമം തുടരുന്നു നിരവധി വീടുകള്‍ക്ക് നേരെയും അക്രമം. സി.പി.എം പ്രവര്‍ത്തകരുടേയും ബി.ജെ.പി പ്രവര്‍ത്തകരുടേയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. മണക്കാട്ട്, ചിറക്കടവ്,ചെറുവള്ളി, തെക്കേത്തുകവല എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഇരുവിഭാഗത്തിലും പെട്ടവരുടെ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നു.

സിപിഎം ചെറുവള്ളി ലോക്കല്‍ കമ്മിറ്റിയംഗം കാവുങ്കല്‍ എ.ആര്‍.വാസുദേവന്‍ പിള്ളയുടെ വീടിന്റെ ജനല്‍ച്ചില്ല് അക്രമികള്‍ തല്ലിത്തകര്‍ത്തു. ഓട്ടോയിലും ബൈക്കിലുമായെത്തിയ സംഘമാണ് കമ്പിവടി കൊണ്ടു ചില്ലുകള്‍ തകര്‍ത്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ചെറുവള്ളി പ്രിയ വിലാസത്തില്‍ പ്രവീണിന്റെ വീടിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തു. യുവമോര്‍ച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് കൈലാത്തുകവല ശ്രീരാജിന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറിന്റെ ചില്ല് തകര്‍ക്കുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന അരുണ്‍ സാബുവിന്റെ ബൈക്ക് തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു.

 News, Kottayam, Kerala, BJP, CPM, Clash, House, Vehicles, DYFI, Injured, Hospital, CPM BJP clash in Kottayam

ഞായറാഴ്ച്ച രാത്രി പത്തരയോടെയാണ് പൊന്‍കുന്നം ചിറക്കടവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് സി.പി.എം പ്രവര്‍ത്തകരായ വിഷ്ണുരാജ്, രഞ്ജിത്ത് എന്നിവര്‍ക്ക് വെട്ടേറ്റത്. പ്രദേശവാസികള്‍ തമ്മിലുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, BJP, CPM, Clash, House, Vehicles, DYFI, Injured, Hospital, CPM BJP clash in Kottayam