Join Whatsapp Group. Join now!
Aster MIMS 10/10/2023

ബന്ധുവിന്റെ കല്യാണത്തിനു പോയി തിരിച്ചുവന്ന വീട്ടുകാര്‍ ഞെട്ടി; വീട്ടില്‍ കയറാന്‍ പോലും പറ്റാത്ത അവസ്ഥ!

ബന്ധുവിന്റെ കല്യാണത്തിനു പോയി തിരിച്ചുവന്ന വീട്ടുകാര്‍ ഞെട്ടി. കണ്ടത് വീട്ടിലേക്കുള്ള റോഡു നിറയെ കിടങ്ങുകള്‍. ചെറുപുഴ അങ്കണവാടി റോഡിനു സമീപത്തെ പി. ശശിധരന്റെ Kannur, Top-Headlines, Kerala, News, Marriage, Complaint, Police, Case, Investigation, Construct trench in Road; complaint lodged.
കണ്ണൂര്‍: (www.kasargodvartha.com 28.05.2018) ബന്ധുവിന്റെ കല്യാണത്തിനു പോയി തിരിച്ചുവന്ന വീട്ടുകാര്‍ ഞെട്ടി. കണ്ടത് വീട്ടിലേക്കുള്ള റോഡു നിറയെ കിടങ്ങുകള്‍. ചെറുപുഴ അങ്കണവാടി റോഡിനു സമീപത്തെ പി. ശശിധരന്റെ വീട്ടിലേക്കുള്ള റോഡിലാണ് ജെസിബി ഉപയോഗിച്ചു അജ്ഞാതര്‍ കിടങ്ങുകള്‍ നിര്‍മിച്ചത്. സംഭവത്തില്‍ ശശിധരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

38 വര്‍ഷമായി ശശിധരന്‍ താമസിക്കുന്ന വീട്ടുപറമ്പിലൂടെയാണ് 50 മീറ്ററോളം ദൂരം വരുന്ന റോഡ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം രാവിലെ ശശിധരനും കുടുംബവും ഭാര്യാ സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് റോഡില്‍ തലങ്ങും വിലങ്ങുമായി കിടങ്ങുകള്‍ നിര്‍മിച്ചു കണ്ടത്. ജെസിബി ഉപയോഗിച്ചു ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയതിനു പുറമെ വീട്ടിലേക്ക് കയറുന്നതിനു നിര്‍മിച്ച ചവിട്ടുപ്പടിയും നശിപ്പിച്ചതായും ശശിധരന്റെ പരാതിയില്‍ പറയുന്നു.

Image: Representational only

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Top-Headlines, Kerala, News, Marriage, Complaint, Police, Case, Investigation, Construct trench in Road; complaint lodged.