Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭരണം മെച്ചപ്പെടുത്താന്‍ മുന്നിട്ടിറങ്ങി മുഖ്യമന്ത്രി; വികസനത്തിന്റെ വേഗത കൂട്ടാന്‍ ശനിയാഴ്ച കാഞ്ഞങ്ങാട് മുഖാമുഖം നടത്തും, പ്രമുഖരടക്കം 300 ഓളം പേര്‍ക്ക് ക്ഷണം

ഭരണം മെച്ചപ്പെടുത്താനും വികസനത്തിന് വേഗത കൂട്ടാനും മുഖ്യമന്ത്രി പിണറായി വിജയന്റെ Kanhangad, Kasaragod, Kerala, News, Pinarayi-Vijayan, Politics, Top-Headlines, CPM, CM's meeting on Saturday at Kanhangad.
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2018) ഭരണം മെച്ചപ്പെടുത്താനും വികസനത്തിന് വേഗത കൂട്ടാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പ്രമുഖരുടെ യോഗം വിളിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യയോഗം ശനിയാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേരും.

ഏതാണ്ട് മുന്നൂറോളം ക്ഷണിക്കപ്പെട്ട പ്രമുഖരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സിപിഎം ജില്ലാ നേതൃത്വം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് യോഗത്തിലേക്ക് ആളുകളെ ക്ഷണിച്ചിട്ടുള്ളത്. വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, കോണ്‍ട്രാക്ടര്‍മാര്‍, ഐടി വിദഗ്ദ്ധര്‍, ജമാഅത്ത്, ക്ഷേത്രം, ചര്‍ച്ച് ഭാരവാഹികള്‍ തുടങ്ങിയ മേഖലകളിലുള്ളവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

Kanhangad, Kasaragod, Kerala, News, Pinarayi-Vijayan, Politics, Top-Headlines, CPM, CM's meeting on Saturday at Kanhangad.


ജില്ലയുടെ വികസനത്തിന് ആവശ്യമായ പദ്ധതികളും നിര്‍ദേശങ്ങളും ക്രോഡീകരിക്കുകയാണ് യോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ യോഗത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് ജില്ലയുടെ വികസനത്തിന് ആവശ്യമായവ ശേഖരിച്ച് യോഗത്തില്‍ ഉരുത്തിരിയുന്നവ നടപ്പിലാക്കാനാണ് ലക്ഷ്യം. ഇങ്ങനെ സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തുന്ന യോഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളിലൂടെ കേരളത്തില്‍ സമഗ്ര വികസനം നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ ഈയൊരു നിലപാടിനെതിരെ സിപിഎമ്മിലും ഇടതുമുന്നണിയിലും മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാരെ അകറ്റി നിര്‍ത്തി ഉന്നതരുടെ യോഗം വിളിച്ചു ചേര്‍ത്ത് വികസന നടപടികള്‍ ആസൂത്രണം ചെയ്യുന്നത് സാധാരണക്കാര്‍ക്ക് ഗുണകരമാകില്ല എന്നു മാത്രമല്ല, വികസന രംഗത്തു നിന്നും അടിസ്ഥാന വര്‍ഗ്ഗത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്. ഇടത്തട്ടുകാരെ വിളിച്ചു ചേര്‍ത്തുകൊണ്ടുള്ള യോഗത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം ലഭിക്കുക എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Pinarayi-Vijayan, Politics, Top-Headlines, CPM, CM's meeting on Saturday at Kanhangad.