Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫുട്‌ബോള്‍ കളി കണ്ട് മടങ്ങുകയായിരുന്ന യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; 2 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കെ സെവന്‍ സോക്കര്‍ കണ്ട് മടങ്ങുകയായിരുന്ന യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. കടപ്പുറം ക്രൈസ്റ്റ് Kasaragod, Kerala, news, Crime, Assault, Attack, Injured, hospital, Clash between youths; 2 injured
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2018) കെ സെവന്‍ സോക്കര്‍ കണ്ട് മടങ്ങുകയായിരുന്ന യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. കടപ്പുറം ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ മനോജ് (26), കൊളവയലിലെ ചന്ദ്രന്റെ മകന്‍ സുമിത്ത് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറ്റാടിയില്‍ വെച്ചാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പൂരോത്സവത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.

ഏതാനും മാസം മുമ്പ് കടപ്പുറത്ത് ഗാനമേളക്കിടയിലുണ്ടായ സംഘര്‍ഷത്തെച്ചൊല്ലിയുള്ള തര്‍ക്കമാണത്രെ അക്രമത്തിന് കാരണമായത്.കടപ്പുറം മേഖലയില്‍ ഉത്സവവേളകളില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പലപ്പോഴും പോലീസിന് തലവേദന സൃഷ്ടിക്കാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Crime, Assault, Attack, Injured, hospital,  Clash between youths; 2 injured   < !- START disable copy paste -->