Join Whatsapp Group. Join now!
Aster MIMS 10/10/2023

അച്ഛന്റെ കൈപിടിച്ച് നടന്നു പോവുകയായിരുന്ന മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു

അച്ഛന്റെ കൈപിടിച്ച് നടന്നു പോവുകയായിരുന്ന മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു.News, Malappuram, Kerala, Top-Headlines, Death, Obituary, Bus, Father, Police,
മലപ്പുറം:(www.kasargodvartha.com 16/05/2018) അച്ഛന്റെ കൈപിടിച്ച് നടന്നു പോവുകയായിരുന്ന മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ,സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് അച്ഛന്റെ കണ്‍മുന്നില്‍ പിടഞ്ഞു മരിച്ചത്. മലപ്പുറം തിരൂരങ്ങാടിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അച്ഛനും സഹോദരിയ്ക്കും ഒപ്പം മുടിവെട്ടാന്‍ കടയിലേയ്ക്ക് നടന്നു പോവുകയായിരുന്ന മൂന്നര വയസ്സുകാരനെയാണ് സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്.

മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേയ്ക്ക് പോകുകയായിരുന്ന 'ബിസ്മില്ല' എന്ന ബസാണ് കുട്ടിയെ ഇടിച്ചത്. നിലത്തു വീണ കുട്ടിയെ പിതാവ് എടുക്കാന്‍ ശ്രമിച്ചുവെങ്കിലും വീണ്ടും മുന്നോട്ടെടുത്ത ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

 News, Malappuram, Kerala, Top-Headlines, Death, Obituary, Bus, Father, Police,Child dies after bus hits

കുട്ടിയെ ഇടിച്ച് നിര്‍ത്താതെ പോയ ബസ് യാത്രക്കാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ഏതാനും മീറ്ററുകള്‍ അകലെ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Top-Headlines, Death, Obituary, Bus, Father, Police,Child dies after bus hits