Join Whatsapp Group. Join now!
Aster MIMS 10/10/2023

നടുറോഡില്‍ ഭക്ഷണാവശിഷ്ടങ്ങളും കോഴി മാലിന്യങ്ങളും തള്ളി; മൂക്കുപൊത്തി യാത്രക്കാര്‍

നടുറോഡില്‍ ഭക്ഷണാവശിഷ്ടങ്ങളും കോഴി മാലിന്യങ്ങളും തള്ളി. ഏത്തടുക്ക പെരിയാലിലാണ് നടുറോഡില്‍ ചാക്കുകെട്ടുകളിലാക്കി മാലിന്യങ്ങള്‍ തള്ളിയത്. വാഹനങ്ങള്‍ കയറി ചാക്കുപൊട്ടി Kasaragod, Kerala, news, Road, Road-side, waste dump, Chicken waste dump in Road
ഏത്തടുക്ക: (www.kasargodvartha.com 09.05.2018) നടുറോഡില്‍ ഭക്ഷണാവശിഷ്ടങ്ങളും കോഴി മാലിന്യങ്ങളും തള്ളി. ഏത്തടുക്ക പെരിയാലിലാണ് നടുറോഡില്‍ ചാക്കുകെട്ടുകളിലാക്കി മാലിന്യങ്ങള്‍ തള്ളിയത്. വാഹനങ്ങള്‍ കയറി ചാക്കുപൊട്ടി മാലിന്യങ്ങള്‍ റോഡില്‍ ചിതറിയ നിലയിലാണ്. മൂക്കു പൊത്തിയാണ് ഇതിലൂടെ വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും കടന്നു പോകുന്നത്.

ഇരുളിന്റെ മറവില്‍ വാഹനത്തില്‍ കൊണ്ടുവന്നാണ് നടുറോഡില്‍ മാലിന്യം തള്ളിയത്. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് ആളുകളില്ലാത്തതിനാല്‍ ഇവിടെ മാലിന്യം തള്ളുകയാണ് ചെയ്യുന്നത്. പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Road, Road-side, waste dump, Chicken waste dump in Road    < !- START disable copy paste -->