Join Whatsapp Group. Join now!
Aster MIMS 10/10/2023

ജയത്തോടെ ചെന്നൈ പ്ലേ ഓഫില്‍; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ച് രാജസ്ഥാന്റെ ജയം

ഐപിഎല്‍ 11-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പം വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേഓഫില്‍ പ്രവേശിച്ചു. അതേസമയം രാത്രി നടന്ന മത്സരത്തില്‍ മുംബൈയുടെTop-Headlines, Sports, cricket, Chennai in Play off; Mumbai lost against Rajasthan
(www.kasargodvartha.com 14.05.2018) ഐപിഎല്‍ 11-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പം വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേഓഫില്‍ പ്രവേശിച്ചു. അതേസമയം രാത്രി നടന്ന മത്സരത്തില്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ച് രാജസ്ഥാന്റെ ജയം. എട്ട് വിക്കറ്റിനാണ് ഹൈദരാബാദിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ചെന്നൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ റായുഡുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ട് വിക്കറ്റ് മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. സെഞ്ചുറി നേടിയ റായുഡു മാന്‍ ഓഫ് ദ മാച്ചുമായി.

മുംബൈ- രാജസ്ഥാന്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് മുംബൈയെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. രാജസ്ഥാനു വേണ്ടി ജോസ് ബട്‌ളര്‍ 53 പന്തില്‍ 94 റണ്‍്‌സ് അടിച്ചുകൂട്ടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Sports, cricket, Chennai in Play off; Mumbai lost against Rajasthan
  < !- START disable copy paste -->