Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്‍ഷുറന്‍സ് മാനേജറുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു; ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയതായി ഫോണിലേക്ക് സന്ദേശം, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പോലീസില്‍ പരാതി നല്‍കി, പിന്നില്‍ വ്യാജ കോഡ് ഉപയോഗിച്ച് പണം തട്ടുന്ന സംഘമെന്ന് സംശയം

ഇന്‍ഷുറന്‍സ് മാനേജറുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയതായി ഫോണിലേക്ക് Kerala, News, Kasaragod, Insurance, Bank, Cash, Complaint, Lodged, Cash Withdrawn from Insurance manager's account; complaint lodged.
കാസര്‍കോട്: (www.kasargodvartha.com 22.05.2018) ഇന്‍ഷുറന്‍സ് മാനേജറുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയതായി ഫോണിലേക്ക് സന്ദേശം ലഭിച്ചു. കാസര്‍കോട് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജരും തളങ്കര സ്വദേശിയുമായ അബ്ദുല്ല പടിഞ്ഞാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് പണം പിന്‍വലിച്ചത്. മൂന്നുതവണകളായാണ് പണം പിന്‍വലിച്ചത്.

ഞായറാഴ്ച രാത്രിയാണ് ആദ്യം പണം പിന്‍വലിച്ചതായി സന്ദേശം വന്നത്. 696 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായാണ് അബ്ദുല്ലയുടെ ഫോണിലേക്ക് സന്ദേശം വന്നത്. രാത്രിയായതിനാല്‍ ബാങ്കില്‍ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ എട്ടു മണിയോടെ വീണ്ടും 1,832 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായും അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും 366 രൂപ 40 പൈസയുടെ സാധനങ്ങള്‍ വാങ്ങിയതായും സന്ദേശം വരികയായിരുന്നു.


തുടര്‍ന്ന് അബ്ദുല്ല ബാങ്കിലെത്തി പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പോലീസില്‍ പരാതി നല്‍കി. വ്യാജ കോഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന സംഘമാണ് പണം തട്ടലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Insurance, Bank, Cash, Complaint, Lodged, Cash Withdrawn from Insurance manager's account; complaint lodged.