Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊറിയര്‍ സര്‍വീസ് ഉടമയായ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി

മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊറിയര്‍ സര്‍വീസ് ഉടമയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ കാസര്‍കോട് പന്നിപ്പാറയിലെ Kasaragod, Kerala, news, Murder-case, Top-Headlines, CBI, Crime, Balakrishnan murder case; 2 accused found guilty
കൊച്ചി: (www.kasargodvartha.com 17.05.2018) കൊറിയര്‍ സര്‍വീസ് ഉടമയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ കാസര്‍കോട് പന്നിപ്പാറയിലെ ബാലകൃഷ്ണനെ (38) കുത്തിക്കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കാസര്‍കോട് ചട്ടഞ്ചാല്‍ കൂളിക്കുന്ന് പാദൂര്‍ റോഡിലെ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാല്‍, കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് ഹനീഫ എന്ന ജാക്കി ഹനീഫ എന്നിവരെയാണ് സിബിഐ കോടതി ജഡ്ജ് എസ് സന്തോഷ് കുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും. മറ്റു പ്രതികളായ തായലങ്ങാടിയിലെ അബ്ദുല്‍ ഗഫൂര്‍, ചെങ്കള മുട്ടത്തൊടിയിലെ എ.എം. മുഹമ്മദ്, ഉപ്പള മണ്ണംകുഴിയിലെ അബൂബക്കര്‍ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടു. 2001 സെപ്റ്റംബര്‍ 18 നാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഡിടിഎസ് കൊറിയര്‍ സ്ഥാപന ഉടമയായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇഖ്ബാലും മറ്റ് പ്രതികളും ചേര്‍ന്ന് പന്നിപ്പാറയിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രഗിരി കടവിന് സമീപത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിന്നുവെന്നാണ് കേസ്.

കാസര്‍കോട് ഉപ്പള സ്വദേശിനിയായ മുസ്ലിം യുവതിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ആദ്യം ലോക്കല്‍ പോലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെത്തുടര്‍ന്ന് 2007ല്‍ ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ ചെന്നൈ യൂണിറ്റാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. 30 സാക്ഷികളെയാണ് കോടതി മുമ്പാകെ സി.ബി.ഐ വിസ്തരിച്ചത്. മൂന്നാം പ്രതി ഗഫൂറിന് വേണ്ടി ഹാജരായത് അഡ്വ. എം.എസ് ഇംത്യാസാണ്.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി എറണാകുളം സബ്ജയിലിലടച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-case, Top-Headlines, CBI, Crime, Balakrishnan murder case; 2 accused found guilty  < !- START disable copy paste -->
< !- START disable copy paste -->