Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാറിലുണ്ടായത് നിസാര തര്‍ക്കം; അടിയേറ്റ് തലപിളര്‍ന്നു, ആഷിഷ് വധക്കേസില്‍ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ Kanhangad, Kasaragod, Kerala, News, Death, Police, Arrest, Murder, Crime, Ashish Murder case; Accused arrested.
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2018) കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മടിക്കൈ ചാളക്കടവിലെ ദിനേശനെ (48)യാണ് ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാര്‍, എസ് ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

മൈസൂര്‍ വിജയ നഗര്‍ സ്വദേശിയും കണ്ണൂര്‍ ചിറക്കലില്‍ താമസക്കാരനുമായ ആഷിഷ് വില്യം (35) ആണ് കൊല്ലപ്പെട്ടത്. അലാമപ്പള്ളി രാജ് റസിഡന്‍സി ബാറിലുണ്ടായ നിസാര തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ബാര്‍ ജീവനക്കാരോട് ആഷിഷ് മദ്യലഹരിയില്‍ തട്ടിക്കയറിയപ്പോള്‍ ദിനേശന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പുറത്തു നിന്നും വന്ന ഒരാള്‍ അധികം കളിക്കേണ്ടെന്ന് പറഞ്ഞ് ആഷിഷുമായി കൊമ്പുകോര്‍ക്കുകയായിരുന്നു.

Kanhangad, Kasaragod, Kerala, News, Death, Police, Arrest, Murder, Crime, Ashish Murder case; Accused arrested.

ഇതിനു ശേഷം ആഷിഷ് അലാമിപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സില്‍ എത്തി വരാന്തയിലിരിക്കുമ്പോള്‍ പിറകെയെത്തിയ ദിനേശന്‍ വാരിക്കഷ്ണം കൊണ്ട് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റ് ആഷിഷിന്റെ തല പിളര്‍ന്നു പോയിരുന്നു. ചോരയില്‍ കുളിച്ച ആഷിഷിനെ ബഹളം കേട്ടെത്തിയ ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദിനേശനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കാലിച്ചാനടുക്കത്തെ ഒരു തോട്ടത്തില്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ട ആഷിഷ്. കോഴിക്കോട് സ്വദേശിയായ ഭാര്യയുമായുള്ള ഡൈവോഴ്‌സ് കേസിന്റെ ആവശ്യത്തിന് കോഴിക്കോട്ടേക്ക് പോകാനെത്തിയതായിരുന്നു ആഷിഷ്. ഇതിനിടയില്‍ ബാറില്‍ കയറി മദ്യപിക്കുകയായിരുന്നു. അപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്. ഇടയ്ക്കിടെ കാഞ്ഞങ്ങാട്ടെത്തിയാല്‍ ആഷിഷ് ബാറില്‍ മദ്യപിക്കാനെത്താറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

Related news:
ബാറില്‍ വെച്ചുള്ള തര്‍ക്കം; നഗരത്തില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Death, Police, Arrest, Murder, Crime, Ashish Murder case; Accused arrested.
< !- START disable copy paste -->