മംഗല്‍പാടി: (www.kasargodvartha.com 30.05.2018) മദ്യപസംഘത്തിന്റെ താവളമായി അംഗണ്‍വാടി കെട്ടിടം. മംഗല്‍പാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ണാട്ടിപാറയില്‍ മുപ്പതോളം കുട്ടികള്‍ പഠിക്കുന്ന അംഗണ്‍വാടി കെട്ടിടമാണ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. അംഗണ്‍വാടിയുടെ കവാടത്തില്‍ നൂറു കണക്കിന് മദ്യ കുപ്പികളും, ഉപയോഗിച്ച് കഴിഞ്ഞ ലഹരിമരുന്നിന്റെ കാലി പാക്കറ്റുകളും വലിച്ചെറിഞ്ഞ നിലയിലാണ്.
ഇരുനൂറോളം മദ്യ കുപ്പികളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. നിഷ്‌കളങ്കരായ കുരുന്നുകള്‍ കുപ്പിയുമായി ടീച്ചറുടെ അടുത്ത് ചെന്ന് ഇതു എന്തിന്റെ കുപ്പിയാണ് ടീച്ചറേ എന്ന് ചോദിക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ ടീച്ചര്‍ക്ക് കഴിയുന്നുള്ളൂ. അംഗണ്‍വാടിയുടെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്ത നിലയിലാണ്.
അക്രമികള്‍ക്കെതിരെ കുമ്പള എസ് ഐക്കും, കാസര്‍കോട് എസ് പിക്കും, അംഗണ്‍വാടി സൂപ്പര്‍ വൈസര്‍ക്കും നാട്ടുകാരും അംഗണ്‍വാടി ടീച്ചറും ചേര്‍ന്ന് പരാതി നല്‍കി. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalpady, Kasaragod, Kerala, News, Natives, Complaint, Anti socials in Anganvadi Building; complaint lodged.
< !- START disable copy paste -->ഇരുനൂറോളം മദ്യ കുപ്പികളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. നിഷ്‌കളങ്കരായ കുരുന്നുകള്‍ കുപ്പിയുമായി ടീച്ചറുടെ അടുത്ത് ചെന്ന് ഇതു എന്തിന്റെ കുപ്പിയാണ് ടീച്ചറേ എന്ന് ചോദിക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ ടീച്ചര്‍ക്ക് കഴിയുന്നുള്ളൂ. അംഗണ്‍വാടിയുടെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്ത നിലയിലാണ്.