മംഗല്‍പാടി: (www.kasargodvartha.com 05.05.2018) സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിലെ മംഗല്‍പാടി മുളിഞ്ചയില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന അങ്കണവാടിക്ക് തൊട്ടടുത്ത സ്ഥലത്തു തന്നെ ലക്ഷങ്ങള്‍ ചിലവഴിച്ച് എല്ലാ സൗകര്യങ്ങളോടും കൂടി പുതിയ കെട്ടിടം നിര്‍മിച്ചിട്ടും ഇത് വിട്ടുകൊടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് കെട്ടിടം വിട്ടുകൊടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്. എന്നാല്‍ വൈദ്യുതീകരണം വേഗത്തിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വെള്ളത്തിന്റെ കണക്ഷന്‍ ശരിയായിട്ടുണ്ട്. എന്നിട്ടും അംഗണ്‍വാടി തുറന്നു കൊടുക്കാത്തതില്‍ മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഒ.എം റഷീദ്, സത്യന്‍ ഉപ്പള തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Mangalpady, Building, Work, Electricity, Connection, New Building, Anganwadi, Anganvady in old building, Protest