Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കപകടത്തില്‍ പരിക്കേറ്റയാളെ കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സിന്റെ ടയര്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അപകടത്തില്‍പെട്ടയാളെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റയാളെ കൊണ്ടുപോവുയായിരുന്ന ആംബുലന്‍സിന്റെ ടയര്‍ പൊട്ടി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ബന്തിയോട് ശനിയാഴ്ച ഉച്ചയോടെയാണ് Kasaragod, Kerala, News, Bandiyod, Ambulance, Bike, Accident, Tyre Damaged.
ബന്തിയോട്: (www.kasargodvartha.com 12.05.2018) ബൈക്കപകടത്തില്‍ പരിക്കേറ്റയാളെ കൊണ്ടുപോവുയായിരുന്ന ആംബുലന്‍സിന്റെ ടയര്‍ പൊട്ടി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ബന്തിയോട് ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചെറുവത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറുവത്തൂര്‍ വട്ടൂരിലെ രാജനെ (26) മംഗളൂരു യൂണിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ആംബുലന്‍സിന്റെ ടയര്‍പൊട്ടിയത്.

ഉടന്‍ തന്നെ ബന്തിയോട് ഡിഎംഎ ആശുപത്രിയുടെ ആംബുലന്‍സ് വരുത്തിച്ച് അപകടത്തില്‍പെട്ടയാളെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. പിന്നാലെ ആംബുലന്‍സിന്റെ ടയര്‍ മാറ്റി ആംബുലന്‍സ് തിരിച്ചുപോയി. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ കെഎല്‍ 60 ജെ 2335 നമ്പര്‍ ആംബലുന്‍സിന്റെ ടയറാണ് പൊട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bandiyod, Ambulance, Bike, Accident, Tyre Damaged, Ambulance's Tyre patch in Bandiyod.