Join Whatsapp Group. Join now!
Aster MIMS 10/10/2023

കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; നവവരന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കെഎസ്ടിപി റോഡില്‍ അപകടം തുടര്‍ക്കഥ. നവവരന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ടിപി റോഡില്‍ Kasaragod, Kerala, news, Accident, Road, Youth, Again Accident in KSTP Road; car turned upside down, youth escaped
കാസര്‍കോട്: (www.kasargodvartha.com 06.05.2018) കെഎസ്ടിപി റോഡില്‍ അപകടം തുടര്‍ക്കഥ. നവവരന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ടിപി റോഡില്‍ ചളിയങ്കോട് വെച്ച് ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ഹാഷിമായിരുന്നു കാറോടിച്ചിരുന്നത്. ഹാഷിം നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ചയായിരുന്നു ഹാഷിമിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യാവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. സമീപത്തെ പോസ്റ്റിലിടിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം കെഎസ്ടിപി റോഡില്‍ ഗതാഗതം തടസപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Road, Youth, Again Accident in KSTP Road; car turned upside down, youth escaped   < !- START disable copy paste -->