Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി.എം.എസ് പ്രവര്‍ത്തകനെ ഇടിച്ചിട്ടു വീഴ്ത്തിയ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഹൊസ്ദുര്‍ഗിലെ ചുമട്ട്‌തൊഴിലാളിയും ബിഎംഎസ് പ്രവര്‍ത്തകനുമായ അളറായിയിലെ അനീഷി(32)നെ ഇടിച്ച് വീഴ്ത്തിയത് വെളുത്ത നിറമുള്ള ഫോര്‍ച്ച്യൂണ്‍ കാറാണെന്ന് Kasaragod, Kerala, news, Kanhangad, Driver, Car, BMS, Accident, Accident case; Car found
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2018) ഹൊസ്ദുര്‍ഗിലെ ചുമട്ട്‌തൊഴിലാളിയും ബിഎംഎസ് പ്രവര്‍ത്തകനുമായ അളറായിയിലെ അനീഷി(32)നെ ഇടിച്ച് വീഴ്ത്തിയത് വെളുത്ത നിറമുള്ള ഫോര്‍ച്ച്യൂണർ കാറാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന കുശാല്‍നഗറിലെ പുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു.

മെയ് 12 ശനിയാഴ്ച രാത്രി 10.30ഓടെ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന് സമീപത്തെ ഇറക്കത്തില്‍ വെച്ച് വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ അനീഷിനെ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ അത്താവര്‍ കെഎംസിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 15 ദിവസമായി അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന അനീഷിന് ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല.

അതേ സമയം അനീഷിന്റെ അപകടത്തെ കുറിച്ച് വ്യാപകമായ കുപ്രചരണമാണ് നടത്തുന്നത്. ഇത് തൊഴിലാളികളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. അനീഷിനെ ആരോ അക്രമിച്ചു എന്ന രീതിയിലായിരുന്നു വ്യാജ പ്രചാരണമുണ്ടായത്.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Driver, Car, BMS, Accident, Accident case; Car found
  < !- START disable copy paste -->