കാസര്‍കോട്: (www.kasargodvartha.com 12.05.2018) ഖത്തറില്‍ വീണ്ടും കഞ്ചാവു വേട്ട. കാസര്‍കോട്ടു നിന്നും കൊണ്ടുപോയ കഞ്ചാവ് വീതം വെക്കുന്നതിനിടെ ആറു പേരെ ഖത്തര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ജയിലിലടച്ചിരിക്കുകയാണ്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയായ യുവാവാണ് അഞ്ചു ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി ഖത്തറിലേക്ക് കഞ്ചാവ് കൊണ്ടുപോയത്. എയര്‍പോര്‍ട്ടില്‍ നിന്നും രക്ഷപ്പെട്ട് മുറിയിലെത്തിയെങ്കിലും രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സ്‌ക്വാഡ് മുറിയില്‍ വെച്ച് ഒമ്പത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. www.kasargodvartha.com
എന്നാല്‍ ഇതില്‍ മൂന്നു പേര്‍ നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചു. ഉപ്പള സോങ്കാല്‍ താമസക്കാരനും പൈവളിഗെ ബെള്ളൂര്‍ സ്വദേശിയുമായ 22 കാരനാണ് കടമ്പാര്‍ സ്വദേശിയായ യുവാവിന് കഞ്ചാവ് കൈമാറിയതെന്നാണ് വിവരം. ഇതിനു മുമ്പും ബെള്ളൂര്‍ സ്വദേശി പലരെയും കഞ്ചാവുമായി ഖത്തറിലേക്ക് കയറ്റിവിട്ടതായും ഖത്തറിലുള്ള കാസര്‍കോട് സ്വദേശികള്‍ വെളിപ്പെടുത്തി. ബെള്ളൂര്‍ സ്വദേശിയായ യുവാവും ഹൊസങ്കടി സ്വദേശിയായ യുവാവുമാണ് പിടിയിലായവരില്‍ രണ്ടു പേരെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് മൂന്നു പേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. www.kasargodvartha.com
കാസര്‍കോട് കേന്ദ്രീകരിച്ച് ഖത്തറിലേക്ക് വന്‍ കഞ്ചാവു കടത്താണ് നടന്നുവരുന്നത്. ഗള്‍ഫിലേക്ക് പോകുന്നവരുടെ കൈവശം അവരറിയാതെ ഭക്ഷ്യസാധനങ്ങളാണെന്നും മറ്റും പറഞ്ഞ് കഞ്ചാവ് കൊടുത്തുവിട്ട് നിരവധി പേര്‍ പിടിയിലായി ജയിലില്‍ കഴിയുന്നുണ്ട്. കഞ്ചാവു സംഘം ഇപ്പോഴും പ്രവര്‍ത്തനം ശക്തമായി തുടരുന്നതായാണ് പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നത്. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Qatar, Ganja, Kasaragod, Natives, Police, Arrested, Jail, Accused, Top-Headlines, 6 arrested with with Ganja in Qatar