Join Whatsapp Group. Join now!
Aster MIMS 10/10/2023

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഉറ്റ സുഹൃത്തുക്കളുടെ ദാരുണമരണം നാടിനെ ഞെട്ടിച്ചു

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഉറ്റ സുഹൃത്തുക്കളുടെ Kannur, Top-Headlines, Kerala, News, Obituary, Accidental-Death, Tipper lorry, Bike, 2 Youths died in Bike accident.
ചെറുപുഴ: (www.kasargodvartha.com 30.05.2018) ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഉറ്റ സുഹൃത്തുക്കളുടെ ദാരുണമരണം നാടിനെ ഞെട്ടിച്ചു. കരിയക്കരയിലെ അഴകത്ത് ചാക്കോ- മേഴ്‌സി ദമ്പതികളുടെ മകന്‍ ടോണി (18), കാക്കയംചാലിലെ കേഴപ്ലാക്കല്‍ സജിയുടെയും പരേതയായ ലൂസിയുടെയും മകന്‍ അഭിഷേക് (18) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ മച്ചിയിലാണ് അപകടമുണ്ടായത്. പാടിയോട്ടുചാലില്‍ നിന്നു ചെറുപുഴയിലേക്കു വരികയായിരുന്നു ടോണിയും അഭിഷേകും. ഈ സമയം ചെറുപുഴയില്‍ നിന്നു പാടിയോട്ടുചാല്‍ ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരെയും ഉടന്‍ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടോണി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അഭിഷേകിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരണപ്പെട്ടത്.

Kannur, Top-Headlines, Kerala, News, Obituary, Accidental-Death, Tipper lorry, Bike, 2 Youths died in Bike accident.

ഉറ്റസുഹൃത്തുക്കളായ ഇരുവരും തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി പൂര്‍ത്തിയാക്കിയ ശേഷം ഉന്നതപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. ടോണിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ടോണിയുടെ സഹോദരങ്ങള്‍: ടീന, ടിന്റു. അഭിഷേകിന്റെ സഹോദരങ്ങള്‍: അഭിജിത്ത്, ആഗ്നസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Top-Headlines, Kerala, News, Obituary, Accidental-Death, Tipper lorry, Bike, 2 Youths died in Bike accident.
< !- START disable copy paste -->