city-gold-ad-for-blogger

പഞ്ചായത്തില്‍ നിന്നും നഗരസഭയിലേക്ക് മാറ്റിയെങ്കിലും 136 കുടുംബങ്ങള്‍ ഇപ്പോഴും വസ്തു നികുതി അടക്കാന്‍ പഞ്ചായത്തിലെത്തണം; ദുരിതം ഒഴിയാതെ പ്രദേശവാസികള്‍

നീലേശ്വരം: (www.kasargodvartha.com 15.05.2018) പടന്ന പഞ്ചായത്തില്‍ നിന്നും നീലേശ്വരം നഗരസഭയിലേക്ക് വിട്ടുകൊടുത്ത തൈക്കടപ്പുറം അഴിത്തല പ്രദേശത്തെ  136 ഓളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ദുരിതം മാറുന്നില്ല. പടന്ന പഞ്ചായത്തിന്റെ അധീനതയിലായിരുന്ന 136 കുടുംബങ്ങള്‍ അടങ്ങുന്ന പ്രദേശം നീലേശ്വരം നഗരസഭ രൂപീകൃതമായതോടെ നഗരസഭയുടെ ഭാഗമായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വോട്ടവകാശവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കെട്ടിട നികുതിയും ഉള്‍പ്പെടെ എല്ലാം നീലേശ്വരം നഗരസഭയിലാണെങ്കിലും വസ്തു നികുതി അടക്കാന്‍ ഇത്രയും കുടുംബങ്ങള്‍ ഇപ്പോഴും പടന്ന വില്ലേജിലെത്തണം.

കാര്യങ്കോട് പുഴക്ക് ഇപ്പുറം വര്‍ഷങ്ങളായി അഴിത്തല വാസികള്‍ പടന്ന പഞ്ചായത്തിന്റെ ഭാഗമായിരുന്നു. മിക്ക ആവശ്യങ്ങള്‍ക്കും പുഴ കടന്ന് അക്കരെ പോകേണ്ടതിനാല്‍ ഇത്രയും കാലം അഴിത്തലക്കാര്‍ ദുരിതമനുഭവിക്കുകയായിരുന്നു. നാട്ടുകാരുടെ പതിറ്റാണ്ടുകളുടെ ആവശ്യപ്രകാരം നീലേശ്വരം നഗരസഭ രൂപീകൃതമായപ്പോഴാണ് അഴിത്തല പ്രദേശം നീലേശ്വരം നഗരസഭയുടെ ഭാഗമായത്.

അതുകൊണ്ട് തന്നെ വോട്ടവകാശം ഉള്‍പ്പെടെയുള്ള മറ്റെല്ലാകാര്യങ്ങളും നീലേശ്വരം മുനിസിപ്പാലിറ്റിയിലാണെങ്കിലും അഴിത്തല പ്രദേശം റവന്യൂ വകുപ്പിന്റെ രേഖയില്‍ ഇപ്പോഴും പടന്ന വില്ലേജിലായതിനാലാണ് വസ്തു നികുതി അടക്കാന്‍ ഇപ്പോഴും പടന്നയെ ആശ്രയിക്കേണ്ടി വരുന്നത്. ഇവിടുത്തെ അംഗണ്‍വാടി നഗരസഭയുടെ ഭാഗമാണെങ്കിലും ഇതുവരെയും ഇത് നഗരസഭ ഏറ്റെടുത്തതായി തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ശിശുക്ഷേമ വികസന വകുപ്പിന്റെ ആനുകൂല്യങ്ങള്‍ അംഗണ്‍വാടിക്ക് ഇപ്പോഴും ലഭിക്കുന്നില്ല.

പഞ്ചായത്തില്‍ നിന്നും നഗരസഭയിലേക്ക് മാറ്റിയെങ്കിലും 136 കുടുംബങ്ങള്‍ ഇപ്പോഴും വസ്തു നികുതി അടക്കാന്‍ പഞ്ചായത്തിലെത്തണം; ദുരിതം ഒഴിയാതെ പ്രദേശവാസികള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Panchayath, Municipality,  136 families from Neeleshwaram Municipality in trouble < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia