Join Whatsapp Group. Join now!
Aster MIMS 10/10/2023

ബോര്‍വെല്‍ ലോറി ഇറക്കത്തില്‍ കുഴിയിലേക്ക് മറിഞ്ഞ് മുകളിലുണ്ടായിരുന്ന തൊഴിലാളികളടക്കം 8 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ബോര്‍വെല്‍ ലോറി ഇറക്കത്തില്‍ കുഴിയിലേക്ക് മറിഞ്ഞ് മുകളിലുണ്ടായിരുന്ന 10 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ട് മൂന്നു Kasaragod, Kerala, news, Borewell, Lorry, Accident, Injured, Badiyadukka, 10 injured after bore well falls to pit
ബദിയടുക്ക: (www.kasargodvartha.com 23.05.2018) ബോര്‍വെല്‍ ലോറി ഇറക്കത്തില്‍ കുഴിയിലേക്ക് മറിഞ്ഞ് മുകളിലുണ്ടായിരുന്ന തൊഴിലാളികളടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ ബദിയടുക്ക ഉക്കിനടുക്ക എല്‍ക്കാനയിലാണ് അപകടമുണ്ടായത്. ബദിയടുക്കയില്‍ നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ബോര്‍വെല്‍ ലോറിയാണ് ഇറക്കത്തില്‍ കുഴിയിലേക്ക് മറിഞ്ഞത്.

ലോറിയില്‍ അന്യസംസ്ഥാന തൊഴിലാളികളടക്കം എട്ടു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏതാനും പേര്‍ ലോറിയുടെ മുകളിലായിരുന്നു. പരിക്കേറ്റവരെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാല്‍ മൂന്നു പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

അപകട വിവരമറിഞ്ഞ് ബദിയടുക്ക എസ് ഐ അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ബദിയടുക്കയിലെ ശ്രീനിഥി ബോര്‍വെല്‍സിന്റെ ലോറിയാണ് അപകടത്തില്‍പെട്ടതെന്ന് ബദിയടുക്ക എസ് ഐ പ്രശാന്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Borewell, Lorry, Accident, Injured, Badiyadukka, 10 injured after bore well falls to pit
  < !- START disable copy paste -->