Join Whatsapp Group. Join now!
Aster MIMS 10/10/2023

അടിപിടി, വര്‍ഗീയ വിദ്വേഷത്തോടെയുള്ള അതിക്രമം, മദ്യവില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

അടിപിടി, വര്‍ഗീയ വിദ്വേഷത്തോടെയുള്ള അതിക്രമം, മദ്യവില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ Kasaragod, News, Crime, Accuse, Arrest, Police, Badiyadukka, Kaapa, Akshay
കാസര്‍കോട്: (www.kasargodvartha.com 08.11.2017) അടിപിടി, വര്‍ഗീയ വിദ്വേഷത്തോടെയുള്ള അതിക്രമം, മദ്യവില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചൗക്കാര്‍ സ്വദേശിയായ അക്ഷയ് (26) ആണ് അറസ്റ്റിലായത്.

ബദിയടുക്ക, കുമ്പള തുടങ്ങിയ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സ്ഥിരമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവന്നിരുന്നയാളാണ് അക്ഷയ് എന്ന് പോലീസ് പറഞ്ഞു. 2013 മുതല്‍ അടിപിടി, വര്‍ഗീയ വിദ്വേഷത്തോടെയുള്ള അതിക്രമം, അനധികൃത മദ്യവില്‍പന തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.

നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്ന മറ്റു ചിലര്‍ക്കെതിരെയും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമീപ കാലത്ത് നടപടി ശക്തമാക്കികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും കാപ്പ നിയമപ്രകാരം അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ ഐ പി എസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Youth arrested under Kaapa act

Keywords: Kasaragod, News, Crime, Accuse, Arrest, Police, Badiyadukka, Kaapa, Akshay.
< !- START disable copy paste -->